ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണം: പി.​ജെ. ജോ​സ​ഫ്
Wednesday, February 24, 2021 10:15 PM IST
ചെ​റു​തോ​ണി: വി​വി​ധ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നെ​ടു​ത്തി​ട്ടു​ള്ള വി​വി​ധ വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ന​ട​ത്തു​ന്ന ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും വാ​യ്പ​ക​ളു​ടെ പ​ലി​ശ എ​ഴു​തി ത​ള്ള​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ചെ​റു​തോ​ണി വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ന​ട​ന്ന പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ല​യി​ലെ വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം​മൂ​ലം ജ​ന​ജീ​വി​തം അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ട്ടാ​ന​യും കാ​ട്ടു​പ​ന്നി​യും മ്ലാ​വും കു​ര​ങ്ങും കേ​ഴ​യും അ​ണ്ണാ​നു​മെ​ല്ലാം കൃ​ഷി​ക​ളും വീ​ടും ന​ശി​പ്പി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ക്ക​ണം. വ​ന്യ​മൃ​ഗ​ങ്ങ​ൾ വ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ല​നി​ൽ​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണം. വ​ന്യ​മൃ​ഗ ശ​ല്യം​മൂ​ലം ന​ഷ്ട​പ്പെ​ടു​ന്ന കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​തു​ക ഉ​യ​ർ​ത്ത​ണ​മെ​ന്നും ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ബ​ഫ​ർ​സോ​ണ്‍ മേ​ഖ​ല വ​ന​ങ്ങ​ൾ​ക്കു​ള്ളി​ലാ​ക്ക​ണം. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണം.
പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് പ്ര​ഖ്യാ​പി​ച്ച ഇ​ടു​ക്കി​ക്കു​ള്ള 5000 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് എ​വി​ടെ പോ​യി​യെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം.
പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ല​ഭി​ക്കു​ന്ന നി​കു​തി വേ​ണ്ടാ​യെ​ന്ന് വ​യ്ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി​യും ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വ​ഞ്ച​ന​ക​ൾ​ക്കെ​തി​രെ അ​തി​ശ​ക്ത​മാ​യ ജ​ന​കീ​യ മു​ന്നേ​റ്റം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​കു​മെ​ന്നും പി.​ജെ. ജോ​സ​ഫ് അ​വ​കാ​ശ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​ങ്ങ​ളാ​യ മാ​ത്യ സ്റ്റീ​ഫ​ൻ എ​ക്സ് എം​എ​ൽ​എ, തോ​മ​സ് പെ​രു​മ​ന, സം​സ്ഥാ​ന സെ​ക്ര​ട്ട​റി നോ​ബി​ൾ ജോ​സ​ഫ്, വ​നി​ത കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ൻ, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.