കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്ക്
Wednesday, February 24, 2021 10:15 PM IST
അ​ടി​മാ​ലി: കൂ​ന്പ​ൻ​പാ​റ മ​ഠം പ​ടി​ക്കു സ​മീ​പം സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്. ആ​ന​വി​ര​ട്ടി പൂ​ണേ​ലി ജോ​സി (30) അ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​തേ കാ​റി​ൽ​ത​ന്നെ ജോ​സി​യെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് സാ​ര​മു​ള്ള​തി​നാ​ൽ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

മ​ണ്ണെണ്ണയൊഴി​ച്ച് തീകൊളുത്തിയ യു​വ​തി മ​രി​ച്ചു

അ​ടി​മാ​ലി: മ​ണ്ണെ​ണ്ണ ദേ​ഹ​ത്തൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച വീ​ട്ട​മ്മ മ​രി​ച്ചു. ഇ​രു​ന്പു​പാ​ലം ചി​ല്ലി​ത്തോ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വ​ട​ക്കേ ആ​യി​ര​മേ​ക്ക​ർ കി​ഴ​ക്കേ​കൂ​റ്റ് അ​നീ​ഷി​ന്‍റെ ഭാ​ര്യ ര​മ്യ(30)​ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലാ​ണ് ര​മ്യ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. നാ​ട്ടു​കാ​രും ഭ​ർ​ത്താ​വും​ചേ​ർ​ന്ന് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കു​ടും​ബ ക​ല​ഹ​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് അ​ടി​മാ​ലി പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. മൂ​ന്നു കു​ട്ടി​ക​ളു​ണ്ട്.