ഇ​ടു​ക്കി​യി​ൽ ജ​ന​സം​ഖ്യ നി​ര​ക്ക് കു​റ​യു​ന്നു: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Thursday, February 25, 2021 10:44 PM IST
ക​ട്ട​പ്പ​ന: തൊ​ഴി​ലി​ല്ലാ​യ്മ മൂ​ലം ഇ​ടു​ക്കി ജി​ല്ല​യി​ലെ ജ​ന​സം​ഖ്യാ​നു​പാ​തം കു​റ​യു​ക​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യാ അ​നു​പാ​തം വ​ർ​ധി​ക്കു​ന്പോ​ഴാ​ണ് ഇ​ടു​ക്കി​യ​ൽ ജ​ന​സം​ഖ്യാ നി​ര​ക്ക് കു​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷം​കൊ​ണ്ട് ഇ​ടു​ക്കി​യി​ലെ ജ​ന​സം​ഖ്യ 1.8 ശ​ത​മാ​നം കു​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ 4.9 ശ​ത​മാ​നം ജ​ന​സം​ഖ്യാ വ​ർ​ധ​ന​വ് ഉ​ണ്ടാ​യ​പ്പോ​ഴാ​ണി​ത്.

രൂ​ക്ഷ​മാ​യ കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യും ബ​ദ​ൽ തൊ​ഴി​ലു​ക​ളു​ടെ അ​ഭാ​വം, പാ​രി​സ്ഥി​ത ഇ​ട​ർ​ച്ച എ​ന്നി​വ​യാ​ണ് ജ​ന​സം​ഖ്യ കു​റ​യാ​ൻ കാ​ര​ണം. യു​വാ​ക്ക​ളെ​ല്ലാം തൊ​ഴി​ൽ​തേ​ടി മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കു​ക​യാ​ണ്. കാ​ർ​ഷി​ക - ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ അ​ഭി​വൃ​ദ്ധി​യും വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ൽ വ​ള​ർ​ച്ച​യും ഉ​ണ്ടാ​ക്കി​യെ​ങ്കി​ലേ യു​വാ​ക്ക​ളെ ഇ​വി​ടെ പി​ടി​ച്ചു​നി​ർ​ത്താ​നാ​കൂ.

ഹൈ​റേ​ഞ്ചി​ന്‍റെ അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഒൗ​ട്ട് സോ​ഴ്സിം​ഗ് തൊ​ഴി​ൽ മേ​ഖ​ല പ​രി​പോ​ഷി​പ്പി​ക്ക​ണ​മെ​ന്നും തോ​മ​സ് ഐ​സ​ക്് ചൂ​ണ്ടി​ക്കാ​ട്ടി.