അ​ടു​ത്ത അ​ഞ്ചുവ​ർ​ഷ​ത്തേ​ക്കു​ള്ള 12000 കോ​ടി​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു
Thursday, February 25, 2021 10:44 PM IST
ക​ട്ട​പ്പ​ന: അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട് ന​ട​പ്പാ​ക്കേ​ണ്ട 12000 കോ​ടി രൂ​പ​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. കാ​ർ​ഷി​ക വ​രു​മാ​നം വ​ർ​ധി​പ്പി​ക്ക​ൽ, മൂ​ല്യ​വ​ർ​ധി​ത വ്യ​വ​സാ​യ​ങ്ങ​ളു​ടെ പ്ര​ത്സാ​ഹ​നം, ടൂ​റി​സം വി​ക​സ​നം, പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​നം, ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്ക് ഉൗ​ന്ന​ൽ ന​ൽ​കി​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

ജി​ല്ല​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​ക്കു​ള്ള ബ​ജ​റ്റ് വി​ഹി​തം 30 കോ​ടി രൂ​പ​യി​ൽ​നി​ന്നും 100 കോ​ടി​യാ​യി വ​ർ​ധി​പ്പി​ക്കും. കു​രു​മു​ള​ക് പു​ന​രു​ദ്ധാ​ര​ണ​ത്തി​നു സ​ബ്സി​ഡി​യും ജാ​തി, ഇ​ഞ്ചി, മ​ഞ്ഞ​ൾ എ​ന്നി​വ​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നു പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ക്കും. മു​ട്ട​ത്ത് 250 ഏ​ക്ക​റി​ൽ സ്പൈ​സ​സ് പാ​ർ​ക്ക് ഈ​വ​ർ​ഷം നി​ർ​മാ​ണ​മാ​രം​ഭി​ക്കും. ജി​ല്ല​യി​ൽ ര​ണ്ടാ​മ​തൊ​രു സ്പൈ​സ​സ് പാ​ർ​ക്കു​കൂ​ടി ആ​രം​ഭി​ക്കും. കാ​പ്പി​ക്കു ത​റ​വി​ല​യും ഹൈ​റേ​ഞ്ചി​ലെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ ബ്രാ​ൻ​ഡു​ചെ​യ്തു മാ​ർ​ക്ക​റ്റു​ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളും ആ​രം​ഭി​ക്കും.

ജി​ല്ല​യ്ക്ക് കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ പ​ദ​വി നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കും. ഇ​തി​നാ​യി മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തു പ്രോ​ത്സാ​ഹി​പ്പി​ക്കും. ട്രീ ​ബാ​ങ്കിം​ഗ് സം​വി​ധാ​നം ആ​രം​ഭി​ക്കും. കി​ഫ്ബി​യി​ൽ​നി​ന്നും ഇ​തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ക്കും. ഒ​രു മ​ര​ത്തി​നു 50 രൂ​പ വീ​തം വാ​യ്പ​യാ​യി ന​ൽ​കും. മ​ര​ങ്ങ​ൾ​ക്ക് ജി​യോ​ടാ​ഗ് ഏ​ർ​പ്പെ​ടു​ത്തും. ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കും.
റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടും. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ തേ​യി​ല ഫാ​ക്ട​റി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കും. ജി​ല്ല​യി​ൽ പ്ര​തി​വ​ർ​ഷം ഒ​രു​കോ​ടി പ​ഴ​വ​ർ​ഗ തൈ​ക​ൾ ന​ടു​ന്ന പ​ദ്ധ​തി​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കൃ​ഷി, വ​നം വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും.

കാ​ർ​ഷി​ക സ്റ്റാ​ർ​ട്ട്അ​പ്പു​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കും. ച​ക്ക ഉ​ൾ​പ്പെ​ട​യു​ള്ള പ​ഴ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ആ​ക്കു​ന്ന​തി​നും പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രും. സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് മു​ട്ട​യും പാ​ലും ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് ചെ​റി​യ മാ​റ്റം​വ​രു​ത്തി വ​ർ​ഷ​ത്തി​ൽ പ​കു​തി ദി​വ​സ​ങ്ങ​ളി​ൽ മു​ട്ട​യ്ക്കു പ​ക​രം ഏ​ത്ത​പ്പ​ഴം ന​ൽ​കും. ഉ​ച്ച​ക്ക​ഞ്ഞി​ക്കു പ​ക​രം പു​ഴു​ക്കു ന​ൽ​കും. ഇ​തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ ക​ർ​ഷ​ക​രി​ൽ​നി​ന്നും നേ​രി​ട്ടു വാ​ങ്ങും.
പെ​രി​യാ​ർ, മു​തി​യ​പ്പു​ഴ​യാ​ർ എ​ന്നി​വ​യു​ടെ തീ​ര​ങ്ങ​ളി​ൽ പ്ര​ള​യം​മൂ​ലം വീ​ടും സ്ഥ​ല​വും പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട​വ​രെ പു​ന​രു​ദ്ധ​രി​ക്കാ​നും പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​യി​ൽ റോ​ഡും പാ​ല​ങ്ങ​ളും നി​ർ​മി​ക്കു​ന്ന​തി​നു റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 435 കോ​ടി രൂ​പ അു​വ​ദി​ച്ചു. മാ​ട്ടു​പ്പെ​ട്ടി ഫാ​മി​നു പു​റ​ത്ത് മൃ​ഗ​സം​ര​ക്ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി 25 കോ​ടി രൂ​പ പ്ര​തി​വ​ർ​ഷം അ​നു​വ​ദി​ക്കും. ഡാ​മു​ക​ളും കു​ള​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കും.

ജി​ല്ല​യി​ലെ ഓ​രോ ഗ്രാ​മ​വും ഓ​രോ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ പ​ദ്ധ​തി കൊ​ണ്ടു​വ​രും. മൂ​ന്നാ​ർ പ​ട്ട​ണ​ത്തി​നു മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കും. 100 കോ​ടി രൂ​പ ചെ​ല​വി​ൽ കെ​ടി​ഡി​സി​യും കെ ​എ​സ്ആ​ർ​ടി​സി​യും മൂ​ന്നാ​റി​ൽ ബ​ജ​റ്റ് ഹോ​ട്ട​ലു​ക​ൾ നി​ർ​മി​ക്കും. മൂ​ന്നാ​ർ ട്രെ​യി​ൻ പു​ന​രാ​വി​ഷ്ക​രി​ക്കും. ഇ​ടു​ക്കി​യി​ൽ അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ച്ചു.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി കി​ഫ്ബി​യി​ൽ​നി​ന്നും 100 കോ​ടി രൂ​പ മു​ട​ക്കി വൈ​ദ്യു​തി വേ​ലി​ക​ളും കി​ട​ങ്ങു​ക​ളും മ​തി​ലു​ക​ളും നി​ർ​മി​ക്കും. ചി​ല ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു​വ​രു​ന്ന തേ​നീ​ച്ച​ക്കൂ​ടു​ക​ളു​ടെ ശൃം​ഖ​ല​യും പ​രീ​ക്ഷി​ക്കും. വ​ന​സം​ര​ക്ഷ​ണ​ത്തി​നു പ്ര​തി​വ​ർ​ഷം 50 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കും.

അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി​ക​ളും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളും ന​വീ​ക​രി​ക്കും. ഇ​ടു​ക്കി വൈ​ദ്യു​തി പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ട​ത്തി​നു​ള്ള 3000 കോ​ടി രൂ​പ​യു​ടെ മു​ത​ൽ മു​ട​ക്കി​ൽ 780 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം ആ​രം​ഭി​ക്കും. ആ​ശു​പ​ത്രി​ക​ൾ​ക്ക് ആ​യി​രം കോ​ടി രൂ​പ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 200 കോ​ടി രൂ​പ, കു​ടി​വെ​ള്ള​ത്തി​ന് 1100 കോ​ടി രൂ​പ എ​ന്നി​വ​യാ​ണ് മ​റ്റു പ്ര​ധാ​ന​പ്പെ​ട്ട​വ.

റോ​ഡ്-​പാ​ല​ങ്ങ​ൾ​ക്ക് കി​ഫ്ബി പ്രോ​ജ​ക്ടു​ക​ൾ അ​ട​ക്കം 1500 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ​ട്ടി​ക​ജാ​തി - പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ​ത്തി​നും തോ​ട്ടം ല​യ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് ആ​യി​രം കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കും. പാ​ക്കേ​ജ് ന​ട​ത്തി​പ്പി​നാ​യി സ്പെ​ഷ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്കു​ക​യും മാ​സം​തോ​റും അ​വ​ലോ​ക​നം ന​ട​ത്തു​ക​യും ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട് പു​തി​യൊ​രു ഇ​ടു​ക്കി​യെ സൃ​ഷ്ടി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

പാ​ക്കേ​ജ് പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ധ​ന​മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി, എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ വി.​കെ. രാ​മ​ച​ന്ദ്ര​ൻ, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ സ്വാ​ഗ​ത​വും ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ ന​ന്ദി​യും പ​റ​ഞ്ഞു.ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജ് ഗ്രൗ​ണ്ടി​ൽ രാ​വി​ലെ 10.30ന് ​ഹെ​ലി​കോ​പ്റ്റ​റി​ൽ വ​ന്നി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം 12-ന് ​മ​ട​ങ്ങി. മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​ശേ​ഷ​മാ​യി​രു​ന്നു അ​ധ്യ​ക്ഷ പ്ര​സം​ഗം.