പാ​ക്കേ​ജ് രാ​ഷ്ട്രീ​യ​ക്ക​ളി: ബി​ജെ​പി
Thursday, February 25, 2021 10:44 PM IST
തൊ​ടു​പു​ഴ: മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജ് പ്ര​ഖ്യാ​പ​നം പ്ര​ഹ​സ​ന​മെ​ന്ന് ബി​ജെ​പി . തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് മ​ല​യോ​ര ജ​ന​ത​യു​ടെ ക​ണ്ണി​ൽ​പൊ​ടി​യി​ടാ​നു​ള്ള ത​ന്ത്ര​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ പ​യ​റ്റു​ന്ന​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​ജി ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ പ്ര​ഖ്യാ​പി​ച്ച പാ​ക്കേ​ജു​ക​ളും നോ​ക്കു​കു​ത്തി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ് പു​തി​യ പാ​ക്കേ​ജു​മാ​യി മു​ഖ്യ​മ​ന്ത്രി​യെ​ത്തി​യ​ത്. തൊ​ടു​പു​ഴ​യി​ൽ ഒ​രു കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍ഡ് തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ ഇ​ടു​ക്കി​യി​ൽ 12,000 കോ​ടി​യു​ടെ പാ​ക്കേ​ജ് ന​ട​പ്പാ​ക്കും. ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.