മൃ​ഗ​ബ​ലി​ക്കെ​തി​രെ പോ​രാ​ടി​യ യു​വാ​വി​ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ബ​ഹു​മ​തി
Thursday, February 25, 2021 10:46 PM IST
മൂ​ന്നാ​ർ: മൃ​ഗ​ബ​ലി​ക്കെ​തി​രെ പോ​രാ​ടു​ക​യും ജീ​വി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യും ചെ​യ്യു​ന്ന യു​വാ​വി​ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ദ​രം. മൂ​ന്നാ​ർ ന്യൂ​കോ​ള​നി ശി​ൽ​പി കോ​ട്ടേ​ജ് ആ​ർ. മോ​ഹ​നാ​ണ് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. 2020 - 21 വ​ർ​ഷ​ത്തെ ജ​ന്തു​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്. പ​തി​നാ​യി​രം രൂ​പ​യും പ്ര​ശം​സാ പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. ഇ​ടു​ക്കി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

ഇ​ര​വി​ക​ളും നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ വ​ന​ത്തി​നു​ള്ളി​ലെ ക്ഷേ​ത്ര​ത്തി​ൽ ആ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ കാ​ല​ങ്ങ​ളാ​യി ന​ട​ത്തി വ​ന്നി​രു​ന്ന മൃ​ഗ​ബ​ലി നി​ർ​ത്തു​ന്ന​തി​ന് മു​ൻ​കൈ​യെ​ടു​ത്ത​ത് മോ​ഹ​നാ​യി​രു​ന്നു. ബ​ലി ന​ട​ക്കു​ന്ന സ​മ​യ​ത്ത് അ​വി​ടെ​യെ​ത്തി​യ യു​വാ​വ് ബ​ലി​യെ എ​തി​ർ​ക്കു​ക​യും ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് മൃ​ഗ​ബ​ലി നി​ർ​ത്ത​ലാ​ക്കു​ക​യും ചെ​യ്തു.

കോ​വി​ഡ് കാ​ല​ത്ത് ന​ഗ​രം ലോ​ക്ക് ഡൗ​ണി​ലാ​കു​ക​യും അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന നാ​യ്ക്ക​ൾ പ​ട്ടി​ണി​യി​ലാ​കു​ക​യും ചെ​യ്ത​തോ​ടെ നാ​യ്ക്ക​ൾ​ക്ക് എ​ന്നും ഭ​ക്ഷ​ണം എ​ത്തി​ക്കു​വാ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. അ​വാ​ർ​ഡ് തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​വാ​നാ​ണ് മോ​ഹ​ന്‍റെ തീ​രു​മാ​നം.