കാ​ല​വ​ർ​ഷ​ത്തി​ൽ ത​ക​ർ​ന്ന ദേ​ശി​യ​പാ​ത അ​പ​ക​ട​ത്തു​രു​ത്താ​കു​ന്നു
Friday, February 26, 2021 10:29 PM IST
അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ കാ​ല​വ​ർ​ഷ​ത്തി​ൽ ത​ക​ർ​ന്ന ര​ണ്ടാം​മൈ​ൽ ഭാ​ഗം അ​പ​ക​ട​ത്തു​രു​ത്താ​കു​ന്നു. ആ​ന​ച്ചാ​ൽ ര​ണ്ടാം​മൈ​ൽ റോ​ഡ് ദേ​ശീ​യ​പാ​ത​യു​മാ​യി സം​ഗ​മി​ക്കു​ന്ന​തി​ന് തൊ​ട്ടു സ​മീ​പ​ത്താ​യാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് ആ​ന​ച്ചാ​ൽ ര​ണ്ടാം​മൈ​ൽ റോ​ഡി​ലേ​ക്ക് പ​തി​ച്ചി​ട്ടു​ള്ള​ത്.
മ​ണ്ണി​ടി​ച്ചി​ലി​നെ​തു​ട​ർ​ന്ന് പാ​ത​യു​ടെ വി​സ്താ​രം ന​ഷ്ട​മാ​യ​തോ​ടെ ഇ​വി​ടം അ​പ​ക​ടം പ​തി​വാ​യി. ക​ന​ത്ത മ​ഞ്ഞു​മൂ​ടു​ന്ന പ്ര​ദേ​ശ​വു​മാ​ണി​വി​ടെ.
മ​ഞ്ഞു​മൂ​ടി കാ​ഴ്ച മ​റ​യു​ന്ന​തോ​ടെ ഇ​വി​ടെ വാ​ഹ​ന​യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട്. ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് ഉ​ട​ൻ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.