റാ​ങ്കിം​ഗ് സെ​റി​മ​ണി സം​ഘ​ടി​പ്പി​ച്ചു
Saturday, February 27, 2021 11:56 PM IST
പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ എ​ൻ​സി​സി സ​ബ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റാ​ങ്കിം​ഗ് സെ​റി​മ​ണി സം​ഘ​ടി​പ്പി​ച്ചു. 33 കേ​ര​ള ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ എ​ച്ച്. ഷൂ​ക്കൂ​ർ സ​ർ​ജ​ന്‍റ് റാ​ങ്ക് കെ​ൻ​സ് കെ ​സു​നി​ലി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​ൻ​സി​സി കേ​ഡ​റ്റു​ക​ളാ​യ കെ​വി​ൻ, ലി​മൂ​വ​ൽ, അ​ശ്വി​ൻ, ന​വ​നീ​ത്, ജോ​സ്ന, അ​ഞ്ചി​മ എ​ന്നി​വ​ർ​ക്ക് കോ​ർ​പ്റ​ൽ റാ​ങ്കും ന​ൽ​കി.
സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സി. ​ഷാ​ജി ജോ​സ​ഫ്, എ​ൻ​സി​സി ഓ​ഫീ​സ​ർ മ​ധു കെ. ​ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.