തൊ​ടു​പു​ഴ​യി​ലും ഇ​ടു​ക്കി​യി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ൾ ?
Monday, March 1, 2021 10:25 PM IST
തൊ​ടു​പു​ഴ:​ തൊ​ടു​പു​ഴ​യി​ലും ഇ​ടു​ക്കി​യി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള അ​ങ്കം സം​സ്ഥാ​ന ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ മത്സ​ര​ത്തി​നാ​ണ് ക​ള​മൊ​രു​ങ്ങു​ന്ന​ത്.​
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ൽ ഒ​രു​മി​ച്ചു​നി​ന്ന പാ​ർ​ട്ടി പി​ള​ർ​ന്ന് ഇ​ക്കു​റി ഒ​രു​വി​ഭാ​ഗം എ​ൽ​ഡി​എ​ഫി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​മാ​യ മ​ത്സര​ത്തി​ന് ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലും ക​ള​മൊ​രു​ങ്ങു​ന്ന​ത്.​
ഇ​ടു​ക്കി​യി​ൽ റോ​ഷി അ​ഗ​സ്റ്റി​നെ​തി​രെ മു​ൻ എം​പി കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജി​നെ ക​ള​ത്തി​ലി​റ​ക്കാ​നാ​ണ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ലോ​ച​ന.​
അ​തേ സ​മ​യം മൂ​വാ​റ്റു​പു​ഴ, ച​ങ്ങ​നാ​ശേ​രി മ​ണ്ഡ​ല​ങ്ങ​ൾ ത​മ്മി​ൽ വ​ച്ചു​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​യും ന​ട​ക്കു​ന്നു​ണ്ട്.​ അ​ങ്ങ​നെ വ​ന്നാ​ൽ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് സ്വ​ന്തം ത​ട്ട​ക​മാ​യ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കു മാ​റും.
സീ​റ്റു​ക​ൾ വ​ച്ചു​മാ​റി​യാ​ൽ ഇ​ടു​ക്കി​യി​ൽ കോ​ണ്‍​ഗ്ര​സാ​ണോ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗ​മാ​ണോ മ​ൽ​സ​രി​ക്കു​ക​യെ​ന്ന​തി​ൽ അ​ന്തി​മ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.​ കോ​ണ്‍​ഗ്ര​സി​നാ​ണ് സീ​റ്റെ​ങ്കി​ൽ ആ​രെ ക​ള​ത്തി​ലി​റ​ക്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യ്ക്കു ശേ​ഷം മാ​ത്ര​മേ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം എ​ടു​ക്കു​ക​യു​ള്ളൂ.​
വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​യെ മത്സ​രി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​ർ​ട്ടി​ന​ട​ത്തി​യ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സി​ലെ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​മെ​ന്നാ​ണ് ഉ​ന്ന​ത​നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.