ജ​ന​ങ്ങ​ളെ വി​ഢിക​ളാ​ക്കാ​നാ​ണ് ഇ​ടു​ക്കി പാ​ക്കേ​ജ്: മാ​ത്യു സ്റ്റീ​ഫ​ൻ
Monday, March 1, 2021 10:25 PM IST
തൊ​ടു​പു​ഴ:​ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ചി​ന്താ​ശേ​ഷി​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണ് 12,000 കോ​ടി​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജെ​ന്ന് മു​ൻ എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച 6,000 കോ​ടി​യു​ടെ പാ​ക്കേ​ജ് എ​വി​ടെ​പ്പോ​യി. പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ​പ്പൊ​ടി​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ യ​ഥാ​ർ​ത്ഥ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.​ ഭൂ​മി​പ​തി​വ് ച​ട്ട​നി​യ​മ​ഭേ​ദ​ഗ​തി പോ​ലും ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു യാ​തൊ​രു​ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.​ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നോ ക​ട​ക്കെ​ണി​യി​ൽ​പ്പെ​ട്ട് ആ​ത്മ​ഹ​ത്യ​യി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു വേ​ണ്ടി​യൊ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​ർ വെ​റും​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി ജ​ന​ങ്ങ​ളെ വി​ഢിക​ളാ​ക്കു​ക​യാ​ണ്.​
ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഇ​ടു​ക്കി​യോ​ടു മാ​ത്ര​മാ​ണ് വി​വേ​ച​നം കാ​ണി​ച്ച​ത്.​ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സീ​റോ ബ​ഫ​ർ​സോ​ണ്‍ അ​തി​ർ​ത്തി പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ബ​ഫ​ർ​സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.​
തോ​ട്ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ട് വ​ച്ചു​ന​ൽ​കു​ന്ന​തി​നോ അ​വ​രു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നൊ യാ​തൊ​രു പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ക്കാ​ത്ത മു​ഖ്യ​മ​ന്ത്രി തൊ​ഴി​ലാ​ളി വ​ർ​ഗ​സം​ര​ക്ഷ​ക​നാ​ണെ​ന്ന് പ​റ​ഞ്ഞു​ന​ട​ക്കാ​ൻ അ​ർ​ഹ​ന​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.