കോൺഗ്രസിന്‍റെ കാലംകഴിഞ്ഞു; കെ. സുരേന്ദ്രൻ
Tuesday, March 2, 2021 10:37 PM IST
തൊ​ടു​പു​ഴ: കോ​ണ്‍​ഗ്ര​സി​ന്‍റെ കാ​ലം ക​ഴി​ഞ്ഞു​വെ​ന്ന തി​രി​ച്ച​റി​വ് കെ.​സു​ധാ​ക​ര​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ​ക്ക് വ​ന്നി​ട്ടു​ണ്ടെ​ന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ.
പ​രാ​ജ​യ​പ്പെ​ട്ടാ​ൽ കോ​ണ്‍​ഗ്ര​സു​കാ​ർ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന ഈ ​തി​രി​ച്ച​റി​വി​ൽ നി​ന്നു​ണ്ടാ​യ​താ​ണ്. സു​ധാ​ക​ര​ൻ പ​ല​കാ​ര്യ​ങ്ങ​ളി​ലും സ​ത്യം പ​റ​യു​ന്ന​യാ​ളാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​രി​ച്ച​റി​വ് എ​ല്ലാ കോ​ണ്‍​ഗ്ര​സു​ക​ർ​ക്കു​ണ്ടാ​ക​ണം.
മു​സ്‌ലിം ലീ​ഗി​ന്‍റെ ആ​ധി​പ​ത്യ​മാ​ണ് യു​ഡി​എ​ഫി​ൽ ന​ട​ക്കു​ന്ന​ത്. വ​ർ​ഗീ​യ ശ​ക്തി​ക​ളാ​ണ് യു​ഡി​എ​ഫി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത്.
കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൻ​മാ​ർ പ​ല​രും മ​ത്സ​രി​ക്കാ​ൻ സ്വ​ന്തം മ​ണ്ഡ​ലം വി​ട്ട് കൂ​ട്ട​പ്പ​ലാ​യ​നം ന​ട​ത്തു​ക​യാ​ണ്. അ​വി​ടെ​യെ​ല്ലാം മു​സ്‌ലിം ലീ​ഗ് സം​വ​ര​ണ മ​ണ്ഡ​ല​മാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​വി​ടൊ​ന്നും ഒ​രു കാ​ല​ത്തും കോ​ണ്‍​ഗ്ര​സു​കാ​ർ​ക്ക് മ​ത്സ​രി​ക്കാ​ൻ ക​ഴി​യി​ല്ല.
ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ നേ​തൃ​പ​ദ​വി​യി​ൽ നി​ന്ന് മാ​റ്റി​യ​ത് ആ​രു​ടെ തീ​രു​മാ​ന​മാ​ണ്. മു​സ്‌ലിം ലീ​ഗി​ല്ലെ​ങ്കി​ൽ യു​ഡി​എ​ഫി​ന്‍റെ കാ​ര്യം വ​ട്ട​പ്പൂ​ജ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.