ശ​ർ​ക്ക​ര നി​ർ​മാ​ണ ശാ​ല​യി​ൽ തീ​പി​ടി​ത്തം; തൊ​ഴി​ലാ​ളി​ക​ൾ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു
Tuesday, March 2, 2021 10:56 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ക​ർ​ശ​നാ​ട് ഭാ​ഗ​ത്ത് ശ​ർ​ക്ക​ര നി​ർ​മാ​ണ ശാ​ല​യി​ൽ തീ​പി​ടി​ത്തം. തൊ​ഴി​ലാ​ളി​ക​ൾ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു.ഒ​രേ​ക്ക​ർ ക​രി​ന്പു​തോ​ട്ടം ക​ത്തി​ന​ശി​ച്ചു. ശ​ർ​ക്ക​ര നി​ർ​മി​ച്ചു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​യ ശി​ശു​പാ​ല​ൻ, രാ​ജേ​ന്ദ്ര​ൻ, സെ​ൽ​വം, ചി​ത്ര എ​ന്നി​വ​ർ് ഓ​ടി ര​ക്ഷ​പെ​ട്ടു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ മു​രു​ക​ന്‍റെ ശ​ർ​ക്ക​ര​നി​ർ​മാ​ണ ശാ​ല​യി​ൽ​നി​ന്നും തീ ​ക​രി​ന്പി​ൻ​തോ​ട്ട​ത്തി​ലേ​ക്കു പ​ട​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​രി​ന്പ് വെ​ട്ടി ശ​ർ​ക്ക​ര നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും സ​മീ​പ​വാ​സി​ക​ളും എ​ത്തി തീ​യ​ണ​ച്ചു. ആ​റു​ല​ക്ഷം രൂ​പ​യാ​ണ് ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​ത്.