മ​ണ്ഡ​ല​ങ്ങ​ളി​ൽ മൂ​പ്പ​ൻ; ദേ​വി​കു​ളം ദ്വ​യാം​ഗ​മ​ണ്ഡ​ലം
Thursday, March 4, 2021 10:24 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി​യി​ലെ മൂ​പ്പ​ൻ മ​ണ്ഡ​ലം ദേ​വി​കു​ള​മാ​ണ്. കേ​ര​ളം പി​റ​വി​യെ​ടു​ത്ത​ശേ​ഷം ആ​ദ്യ​മാ​യി ന​ട​ന്ന 1957-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​വി​കു​ളം ദ്വ​യാം​ഗ​മ​ണ്ഡ​ല​മാ​യി​രു​ന്നു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​രാ​ളെ​യും എ​സ് സി ​സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ ഒ​രാ​ള​യും ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്തെ 12 ദ്വ​യാം​ഗ മ​ണ്ഡ​ല​ത്തി​ൽ ഒ​ന്നാ​യി​രു​ന്നു ദേ​വി​കു​ളം. ജ​ന​റ​ൽ - സം​വ​ര​ണ പ്ര​തി​നി​ധി​ക​ളെ​യാ​ണ് ദ്വ​യാം​ഗ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. സി​പി​ഐ​യി​ലെ റോ​സ​മ്മ പു​ന്നൂ​സും കോ​ണ്‍​ഗ്ര​സി​ലെ എ​ൻ. ഗ​ണ​പ​തി​യു​മാ​ണ് ആ​ദ്യ​മാ​യി ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
ഏ​റ്റ​വും​കൂ​ടു​ത​ൽ വോ​ട്ടു​നേ​ടി​യ റോ​സ​മ്മ പു​ന്നൂ​സും എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ​നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​നേ​ടി​യ ഗ​ണ​പ​തി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജ​ന​റ​ൽ സീ​റ്റി​ൽ പ​ത്രി​ക ന​ൽ​കി​യി​രു​ന്ന ബി.​കെ. നാ​യ​രു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രെ ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പു പെ​റ്റീ​ഷ​നി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് കോ​ട​തി അ​സാ​ധു​വാ​ക്കി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി. 1958-ൽ ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും റോ​സ​മ്മ പു​ന്നൂ​സ് ത​ന്നെ ജ​യി​ച്ചു.
ബി.​കെ. നാ​യ​രു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ മു​ഴു​വ​ൻ പേ​രും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ആ​ദ്യം വ​ര​ണാ​ധി​കാ​രി പ​ത്രി​ക ത​ള്ളി​യി​രു​ന്ന​ത്. കേ​സി​ൽ ബി.​കെ. നാ​യ​ർ എ​ന്ന​ത് കോ​ട​തി അം​ഗീ​ക​രി​ച്ചെ​ങ്കി​ലും തു​ട​ർ​ന്ന 58-ൽ ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും മ​ത്സ​രി​ച്ച ബാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ ശ​ങ്ക​ര​പ്പ​ണി​ക്ക​ർ എ​ന്ന ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ബി.​കെ. നാ​യ​ർ റോ​സ​മ്മ പു​ന്നൂ​സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.
58-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു വീ​ണ്ടും പ്ര​ത്യേ​ക​ത​യു​ണ്ട്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ബാ​ല​റ്റു​പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ചു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു അ​ത്. ഇ​ല​ക്ട്രോ​ണി​ക് ഇ​ല​ക്ഷ​ൻ യ​ന്ത്രം വ​രു​ന്ന​തു​വ​രെ അ​തു തു​ട​ർ​ന്നു. 57-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ചി​ഹ്നം പ​തി​പ്പി​ച്ച ബോ​ക്സി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ ക​ട​ലാ​സ് മ​ട​ക്കി​യി​ടു​ക​യാ​യി​രു​ന്നു. ഓ​രോ ബോ​ക്സി​ലും വീ​ണ വോ​ട്ടു​ക​ൾ എ​ണ്ണി​യാ​ണ് വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.
1960-ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​റ​ൽ സീ​റ്റി​ൽ മ​ത്സ​രി​ച്ച റോ​സ​മ്മ പു​ന്നൂ​സും എ. ​സു​ബ്ബ​യ്യ​യും തോ​റ്റു. സം​വ​ര​ണ സീ​റ്റി​ൽ മ​ത്സ​രി​ച്ച ടി. ​മു​രു​കേ​ശ​നും എം.​എം. സു​ന്ദ​ര​വും ജ​യി​ച്ചു.
ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു ല​ഭി​ച്ച​യാ​ൾ ജ​ന​റ​ൽ സീ​റ്റി​ലും സം​വ​ര​ണ​സീ​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു ല​ഭി​ക്കു​ന്ന​യാ​ൾ സം​വ​ര​ണ സീ​റ്റി​ലും വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി​രു​ന്നു രീ​തി.
ഏ​റ്റ​വും കൂ​ട​ത​ൽ വോ​ട്ട് ടി. ​മു​രു​കേ​ശ​നാ​യി​രു​ന്നു. ജ​ന​റ​ൽ സീ​റ്റി​ൽ മ​ത്സ​രി​ച്ച റോ​സ​മ്മ പു​ന്നൂ​സും എ. ​സു​ബ്ബ​യ്യ​യും തോ​റ്റു. ദ്വ​യാം​ഗ​മ​ണ്ഡ​ലം 1960-ലെ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ അ​വ​സാ​നി​പ്പി​ച്ചു. 1962-ൽ ​നി​യ​മ​സ​ഭാ പു​ന​ർ​വി​ഭ​ജ​നം ഉ​ണ്ടാ​യ​പ്പോ​ൾ പീ​രു​മേ​ട് വി​ലാ​സ​മു​ണ്ടാ​യി​രു​ന്ന എം.​എം. സു​ന്ദ​രം പീ​രു​മേ​ട്ടി​ലേ​യും ടി. ​മു​രു​കേ​ശ​ൻ ദേ​വി​കു​ള​ത്തെ​യും പ്ര​തി​നി​ധി​ക​ളാ​യി.
തു​ട​ക്ക​ത്തി​ൽ പീ​രു​മേ​ടും ദേ​വി​കു​ള​വും സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​യി​രു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ലെ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​യി​രു​ന്നു ര​ണ്ടും. 1977 വ​രെ പീ​രു​മേ​ട് സം​വ​ര​ണ​മ​ണ്ഡ​ല​മാ​യി തു​ട​ർ​ന്നു.