പാലാ: കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതിയുടെ 2021-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ഇമ്മാനുവല്‍ ജോണ്‍ നിധീരി (കുറവിലങ്ങാട്)-പ്രസിഡന്റ്, ജോസ് വട്ടുകുളം (കാഞ്ഞിരത്താനം)-ജനറല്‍ സെക്രട്ടറി, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍ (മൂന്നിലവ്)-ട്രഷറര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
രാജീവ് കൊച്ചുപറമ്പില്‍, സാജു അലക്സ്-ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി മെംബേഴ്സ്, സാബു പൂണ്ടിക്കുളം, ജോയി കെ. മാത്യു കണിപറമ്പില്‍, സി.എം. ജോര്‍ജ്, ആന്‍സമ്മ സാബു-വൈസ് പ്രസിഡന്റുമാര്‍, പയസ് കവളമാക്കല്‍, ബേബി ആലുങ്കൽ, ജോണ്സണ് ചെറുവള്ളില്‍, അഡ്വ. സണ്ണി മാന്തറ, ജോസ് മലയിൽ, ഫ്രാന്‍സിസ് കരിമ്പാനി,സിന്ധു ജയ്ബു പാമ്പ്ളാനി-സെക്രട്ടറിമാർ, ജേക്കബ് മുണ്ടക്കല്‍, ബെന്നി പാലക്കാത്തടം, ബേബിച്ചന് അഴിയാത്ത്, ടോമി കണ്ണീറ്റുമ്യാലില്‍, ജോസഫ് പരുത്തിയില്‍, രാജു അരൂകുഴുപ്പില്‍, ബെന്നി കിണറ്റുകര, മെജോ നിക്കോളാസ്, ഗാഗര് കരിങ്ങോട്ടില്‍, ബെന്നി കൊഴുപ്പന്‍കുറ്റി, ജിമ്മി കാനാട്ട്, ലിബി തമ്പി മണിമല, ബെല്ലാ സിബി-എക്സിക്യൂട്ടീവ് മെംബർമാർ, സണ്ണി നായിപുരയിടം, വി.ടി. ജോസഫ് താന്നിയത്ത്, സണ്ണി വടക്കേമുളഞ്ഞനാല്‍, ജോസ് പ്ലാക്കൂട്ടത്തിൽ, സാജന് ജോണ്‍, ജോണി ചാമക്കാല, അരുണ്‍ പോള്‍ മണ്ഡപം,ജോസഫ് കുന്നക്കാട്ട്, സോബി തോമസ്, റോയി നരിപാറ, സലില്‍ കൊല്ലന്കുഴി-സംസ്ഥാന പ്രതിനിധിസഭ അംഗങ്ങള്‍ എന്നിവരാണു മറ്റു ഭാരവാഹികള്‍.
പുതിയ രൂപതാസമിതിയുടെ തെരഞ്ഞെടുപ്പ് സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേൽ, അഡ്വ. ഷാജി ചാത്തനാട്ട് എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്കി. പുതിയ ഭാരവാഹികള്‍ ഡയറക്ടര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.