പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Friday, March 5, 2021 10:04 PM IST
തൊ​ടു​പു​ഴ: ഡോ​ള​ർ ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​ങ്കു​ണ്ടെ​ന്ന് സ്വ​പ്ന സു​രേ​ഷ് ക​സ്റ്റം​സി​ന് മൊ​ഴി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഐ​സ്യു തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി​യെ പ്ര​തീ​കാ​ത്മ​ക​മാ​യി വി​ല​ങ്ങ​ണി​യി​ച്ച് പ്ര​ക​ട​നം ന​ട​ത്തി.
യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സ്ലം ഓ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി എ​ക്്സി​ക്യൂ​ട്ടീ​വ് അം​ഗം എ.​പി.​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ ഐ ​ബെ​ന്നി, മ​നോ​ജ് കോ​ക്കാ​ട്ട് , വി​ഷ്ണു കോ​ട്ട​പ്പു​റം, ജോ​സു​കു​ട്ടി ജോ​സ​ഫ്, അ​ജ​യ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, അ​രു​ണ്‍ ബാ​ബു, ജെ​റാ​ൾ​ഡ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​നി​താ​ദി​നം
ആ​ച​രി​ക്കും

തൊ​ടു​പു​ഴ: ഉ​പാ​സ​ന വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നം ആ​ച​രി​ക്കും. ഇ​ന്ന് രാ​വി​ലെ 10.30ന് ​പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കൊ​ച്ചു​ത്രേ​സ്യാ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​പാ​സ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന യോ​ഗം ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്യും.