ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി വോ​ട്ട് വ​ണ്ടി
Friday, March 5, 2021 10:10 PM IST
ഇ​ടു​ക്കി: പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ത്തു​ന്ന​തി​ന് ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ സ്വീ​പ് വോ​ട്ട് വ​ണ്ടി ഇ​ന്ന് ജി​ല്ലാ വ​രാ​ണാ​ധി​കാ​രി എ​ച്ച്. ദി​നേ​ശ​ൻ ക​ള​ക്ട​റേ​റ്റി​ൽ രാ​വി​ലെ 11നു ​ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
ജി​ല്ല​യി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ള​നി​ക​ൾ, ആ​ദി​വാ​സി മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ജ​ന​ങ്ങ​ളെ​യും ക​ന്നി വോ​ട്ട​ർ​മാ​രെ​യും വോ​ട്ട് ചെ​യ്ത് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ അ​ഞ്ച് താ​ലൂ​ക്കു​ക​ളി​ലും വോ​ട്ടു​വ​ണ്ടി പ​ര്യ​ട​ന​വും പ്ര​ചാ​ര​ണ​വും ന​ട​ത്തും. ഒ​രു ദി​വ​സം മൂ​ന്നി​ൽ കു​റ​യാ​ത്ത പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ടു ചെ​യ്യു​ന്ന​തി​ന് പ​രി​ശീ​ല​നം ന​ൽ​കി സ​മ്മ​തി​ദാ​യ​ക​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കും.
ബൈ​ക്ക്റാ​ലി, സൈ​ക്കി​ൾ റാ​ലി, ക​ന്നി വോ​ട്ട​ർ​മാ​രു​ടെ സം​വാ​ദ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​ത്യ​സ്ത ക​ലാ​പ​രി​പാ​ടി​ക​ൾ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് സം​ഘ​ടി​പ്പി​ക്കും.