മ​ണി​യാ​റ​ൻ​കു​ടി ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റ്: ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​തം: റോ​ഷി അ​ഗ​സ്റ്റി​ൻ
Friday, March 5, 2021 10:29 PM IST
ചെ​റു​തോ​ണി: മ​ണി​യാ​റ​ൻ​കു​ടി​യി​ൽ ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ.
പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പൈ​നാ​വ് - താ​ന്നി​ക്ക​ണ്ടം - മ​ണി​യാ​റ​ൻ​കു​ടി - മു​ള​കു​വ​ള്ളി - അ​ശോ​ക റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 86.82 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു ന​ട​ന്നു​വ​രി​ക​യാ​ണ്. റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ടാ​ർ മി​ക്സിം​ഗി​നാ​യി താ​ത്​കാ​ലി​ക പ്ലാ​ന്‍റ് മ​ണി​യാ​റ​ൻ​കു​ടി​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്താ​ണ് ക​രാ​റു​കാ​ര​ൻ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​റു​മാ​സ​മാ​യി മ​ണി​യാ​റ​ൻ​കു​ടി​യി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.
മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് പ്ലാ​ന്‍റ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ൽ എ​ൽ​ഡി​എ​ഫ് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ലാ​ന്‍റ് പൊ​ളി​ച്ചു​നീ​ക്കാ​ൻ ക​രാ​റു​കാ​ര​ന് നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​ന് ഭ​ര​ണ​സ​മി​തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
പ്ര​ദേ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി താ​ത്കാ​ലി​ക പ്ലാ​ന്‍റാ​ണ് നി​ർ​മി​ക്കു​ന്ന​ത്.
ചി​ല ത​ത്​പ​ര​ക​ക്ഷി​ക​ൾ രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ന​ട​ത്തി​യ ജ​ന​കീ​യ സ​മ​ര​ത്തെ എ​ൽ​ഡി​എ​ഫി​നെ​തി​രെ ആ​കു​വാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ത്തു​ക​യും ഇ​തി​ൽ യാ​തൊ​രു​വി​ധ പ​ങ്കാ​ളി​ത്ത​വും ഇ​ല്ലാ​ത്ത ത​ന്നെ​യും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളെ​യും വ്യ​ക്തി​പ​ര​മാ​യി തേ​ജോ​വ​ധം ചെ​യ്യു​ന്ന​തി​ന് നി​ര​ന്ത​ര​മാ​യ ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ഇ​ത് പൊ​തു​ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.