ഫ്ള​ക്സി​ലെ വാഗ്ദാനം കു​ഴി അ​ട​യ്ക്കു​മോ?
Saturday, March 6, 2021 11:31 PM IST
നെ​ടു​ങ്ക​ണ്ടം: റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള കോ​ടി​ക​ളു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ ഫ്ള​ക്സി​ൽ ക​റ​ങ്ങു​ന്പോ​ൾ ഗ​ട്ട​റു​ക​ളി​ൽ വീ​ണ് യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​യു​ന്നു. ക​ൽ​ക്കൂ​ന്ത​ൽ - പെ​രി​ഞ്ചാം​കു​ട്ടി റോ​ഡി​നാ​ണ് കോ​ടി​ക​ൾ ഗു​ണ​മ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്.

റോ​ഡി​ലെ ഗ​ട്ട​റു​ക​ളി​ൽ ചാ​ടി വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​ണ്.
അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ റോ​ഡി​ലെ അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ളെ​ങ്കി​ലും നി​ക​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ക​ൽ​കൂ​ന്ത​ൽ മു​ത​ൽ മ​ഞ്ഞ​പ്പെ​ട്ടി, മാ​വ​ടി, പെ​രി​ഞ്ചാം​കു​ട്ടി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.

നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​താ​ണ്. മി​ക്ക​യി​ട​ത്തും വ​ൻ ഗ​ർ​ത്ത​ങ്ങ​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​റ്റ​വു​മ​ധി​കം അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും മെ​റ്റ​ൽ ഇ​റ​ക്കി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ആ​രം​ഭി​ച്ചി​ട്ടി​ല്ല.