സ്വ​കാ​ര്യ വ​ളം വി​ത​ര​ണ ക​ന്പ​നി​ക്കെ​തി​രേ പ​രാ​തി
Saturday, March 6, 2021 11:31 PM IST
രാ​ജാ​ക്കാ​ട്: ബൈ​സ​ണ്‍​വാ​ലി, ചെ​മ്മ​ണ്ണാ​ർ, സേ​നാ​പ​തി, മാ​ങ്ങാ​ത്തൊ​ട്ടി മേ​ഖ​ല​ക​ളി​ൽ സ്വ​കാ​ര്യ ക​ന്പ​നി ന​ൽ​കി​യ വ​ളം ഉ​പ​യോ​ഗി​ച്ച ക​ർ​ഷ​ക​രു​ടെ ഏ​ക്ക​ർ​ക​ണ​ക്കി​ന് കൃ​ഷി ന​ശി​ച്ച​താ​യി പ​രാ​തി. ക​ർ​ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ന​ൽ​കി​യ ബാ​ങ്ക് വാ​യ്പ​യി​ൽ ബാ​ങ്ക് ക​ർ​ഷ​ക​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ർ​ഷ​ക​രെ വ​ഞ്ചി​ച്ച ക​ന്പ​നി​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

രാ​ജാ​ക്കാ​ട് ആ​സ്ഥാ​ന​മാ​യു​ള്ള ക​ന്പ​നി​യാ​ണ് അ​ധി​ക വി​ള​വ് ല​ഭി​ക്കു​മെ​ന്ന് ക​ർ​ഷ​ക​രെ വി​ശ്വ​സി​പ്പി​ച്ച് വി​വി​ധ ചെ​റു​കി​ട തോ​ട്ട​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണ കൃ​ഷി ന​ട​ത്തി​യ​ത്. ഇ​വ​ർ ന​ൽ​കി​യ വ​ളം ഉ​പ​യോ​ഗി​ച്ച​തോ​ടെ കൃ​ഷി​വി​ള​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ചെ​ന്നാ​ണ് പ​രാ​തി.

കൃ​ഷി​ക്കാ​വ​ശ്യ​മാ​യ തു​ക അ​ർ​ബ​ൻ ബാ​ങ്കി​ൽ​നി​ന്നും ലോ​ണാ​യി ന​ൽ​കാ​മെ​ന്നും അ​ധി​ക വി​ള​വ് ല​ഭി​ച്ചാ​ൽ​മാ​ത്രം ലോ​ണ്‍ തി​രി​ച്ച​ട​ച്ചാ​ൽ മ​തി​യെ​ന്നും വി​ള​നാ​ശ​മു​ണ്ടാ​യാ​ൽ കൃ​ഷി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ക​യും ലോ​ണ്‍ ക​ന്പ​നി തി​രി​ച്ച​ട​യ്ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
വി​ള​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യോ ബാ​ങ്ക് ലോ​ണ്‍ തി​രി​ച്ച​ട​യ്ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്ന് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി ര​ക്ഷാ​ധി​കാ​രി കെ.​ജി. ഷി​ബു, ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്, ക​ണ്‍​വീ​ന​ർ ഷാ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ​റ​യു​ന്നു.