ബാ​ർ ജീ​വ​ന​ക്കാ​രെ കാ​റി​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, March 6, 2021 11:31 PM IST
തൊ​ടു​പു​ഴ: ബാ​ർ ജീ​വ​ന​ക്കാ​രെ കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​ക​ളെ ഇ​ന്ന​ലെ തൊ​ടു​പു​ഴ - പാ​ലാ റൂ​ട്ടി​ൽ ന​ടു​ക്ക​ണ്ടം ഭാ​ഗ​ത്തു​നി​ന്ന് പോ​ലീ​സ് പി​ൻ​തു​ട​ർ​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​ട​വെ​ട്ടി കു​ള​ങ്ങ​ര വീ​ട്ടി​ൽ ഷോ​ബി​ൻ തോ​മ​സ് (29), കൊ​ല്ലം ശൂ​ര​നാ​ട് സ്വ​ദേ​ശി​യും ഇ​ട​വെ​ട്ടി​യി​ൽ താ​മ​സി​ക്കു​ന്ന​തു​മാ​യ പ​ദ്മ​വി​ലാ​സം മ​ഹേ​ഷ്കു​മാ​ർ (31) എ​ന്നി​വ​രെ​യാ​ണ് സി​ഐ സു​ധീ​ർ മ​നോ​ഹ​ർ, എ​സ്ഐ ബൈ​ജു എം.​ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.
വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ​ണ​ക്കാ​ട് ജം​ഗ്ഷ​നി​ലെ ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ പ്ര​തി​ക​ൾ ഇ​വി​ടെ ബ​ഹ​ളം വ​ച്ച​തി​നെ​തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ ഇ​വ​രെ ബാ​റി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു. പു​റ​ത്തു​പോ​യ പ്ര​തി​ക​ൾ കാ​റി​ൽ പി​ന്നീ​ട് ബാ​റി​നു പി​ന്നി​ലെ റോ​ഡി​ൽ കാ​ത്തു​കി​ട​ന്നു. ജീ​വ​ന​ക്കാ​ർ ബാ​റ​ട​ച്ചി​നു​ശേ​ഷം ഇ​തു​വ​ഴി​യാ​ണ് താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​ത്. ഇ​വ​ർ ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ പി​ന്നി​ൽ​നി​ന്നും കാ​റി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ​ക്ക് സാ​ര​മാ​യും മ​റ്റൊ​രാ​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

കാ​റി​ന്‍റെ ന​ന്പ​ർ മ​ന​സി​ലാ​ക്കി​യ ബാ​ർ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം പാ​ലാ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ. ഇ​ത​റി​ഞ്ഞ പോ​ലീ​സ് പാ​ലാ​യി​ലെ​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ൾ ഇ​ന്ന​ലെ ക​രി​ങ്കു​ന്നം ഭാ​ഗ​ത്തേ​ക്ക് ക​ട​ന്നു. തു​ട​ർ​ന്ന് ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ പോ​ലീ​സ് പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു​ചെ​യ്തു.