പീ​രു​മേ​ട്ടി​ലെ കാ​റ്റി​ന് രാ​ജ​പ്രൗ​ഢിയു​ടെ സു​ഗ​ന്ധം
Saturday, March 6, 2021 11:36 PM IST
ക​ട്ട​പ്പ​ന: പീ​രു​മേ​ടി​ന് രാ​ജ​ക​ല​യാ​ണ്. 1756 വ​രെ ച​ങ്ങ​നാ​ശേ​രി രാ​ജ​വം​ശ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​യി​രു​ന്ന പീ​രു​മേ​ട് തി​രു​വി​താം​കൂ​ർ രാ​ജാ​വ് പി​ടി​ച്ച​ട​ക്കി തി​രു​വി​താം​കൂ​റി​ന്‍റെ ഭാ​ഗ​മാ​ക്കു​ക​യാ​യി​രു​ന്നു.

പീ​ർ മു​ഹ​മ്മ​ദ് എ​ന്ന സൂ​ഫി സ​ന്യാ​സി​യു​ടെ ശ​വ​കു​ടീ​രം സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ലം എ​ന്ന​തി​നാ​ലാ​ണ് പീ​രു​മേ​ട് എ​ന്ന് പേ​രു ല​ഭി​ച്ച​തെ​ന്നാ​ണ് ഐ​തി​ഹ്യം. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 915 മീറ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള സു​ഖ​ശീ​ത​ള മ​നോ​ഹ​ര​മാ​യ ഭൂ​പ്ര​ദേ​ശം ഇ​ന്ന് തേ​യി​ല​ത്തോ​ട്ടം​കൊ​ണ്ടും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും പ്ര​ശ​സ്ത​മാ​ണ്. ച​ർ​ച്ച് മി​ഷ​ന​റി സൊ​സൈ​റ്റി മി​ഷ​ന​റി​യാ​യി​രു​ന്ന ഹെ​ൻ​ട്രി ബ​ക്ക​ർ ജൂ​ണി​യ​ർ ആ​ണ് ഇ​വി​ടെ തേ​യി​ലകൃ​ഷി​ക്കു തു​ട​ക്ക​മി​ട്ട​ത്. കാ​പ്പിത്തോട്ട​മാ​യാ​ണ്് തു​ട​ക്ക​മെ​ങ്കി​ലും രോ​ഗം​മൂ​ലം തേ​യി​ല​കൃ​ഷി പ​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു വി​ജ​യി​ച്ച​തോ​ടെ​യാ​ണ് മേ​ഖ​ല തേ​യി​ല​ത്തോ​ട്ട​മാ​യി മാ​റി​യ​ത്. ഇ​വി​ടം തി​രു​വി​താം​കൂ​ർ രാ​ജാ​വി​ന്‍റെ വേ​ന​ൽ​ക്കാ​ല സു​ഖ​വാ​സ കേ​ന്ദ്ര​മാ​യാ​ണ് പി​ന്നീ​ട് പ്ര​ശ​സ്ത​മാ​യ​ത്.

കേ​ര​ളം രൂ​പം​കൊ​ള്ളു​ന്പോ​ൾ ദേ​വി​കു​ളം ദ്വ​യാം​ഗ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഇ​ന്ന​ത്തെ പീ​രു​മേ​ട് അ​സം​ബ്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ദ്യ ജ​ന​പ്ര​തി​നി​ധി എം.​എം. സു​ന്ദ​ര​മാ​യി​രു​ന്നു. 1960-ൽ ​ദേ​വി​കു​ളം ദ്വ​യാം​ഗ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു ജ​യി​ച്ച പീ​രു​മേ​ട് മേ​ൽ​വി​ലാ​സ​ക്കാ​ര​നാ​യ എം.​എം. സു​ന്ദ​ര​ത്തെ പീ​രു​മേ​ടി​ന്‍റെ പ്ര​തി​നി​ധി​യാ​യി പ്ര​ഖ്യ​പി​ച്ചാ​ണ് 1962-ൽ ​പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ലം രൂ​പം​കൊ​ണ്ട​ത്. ദേ​വി​കു​ള​ത്ത് ടി. ​മു​രു​കേ​ശ​നും എം​എ​ൽ​എ ആ​യി.

പി​ന്നീ​ട് 1965-ൽ ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്നെ​ങ്കി​ലും നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​തെ അ​ല​സി​പ്പി​രി​ഞ്ഞു. ഒ​രു ക​ക്ഷി​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മു​ന്ന​ണി​യു​ണ്ടാ​ക്കി മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കാ​ൻ അ​ന്ന് നേ​താ​ക്ക​ൾ ത​യാ​റാ​യി​ല്ല. എ​സ് സി ​സം​വ​ര​ണ മ​ണ്ഡ​ല​മാ​യി തു​ട​ർ​ന്ന് മ​ണ്ഡ​ല​ത്തി​ൽ 1967-ലും 1970-​ലും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സി​പി​എ​മ്മി​ന്‍റെ കെ.​ഐ. രാ​ജ​നാ​ണ് വി​ജ​യി​ച്ച​ത്. 1970-ൽ ​സി​പി​ഐ​യു​ടെ എ​സ്.​സി. ചൊ​ള്ള​മു​ത്തു​വി​നെ 350 വോ​ട്ടി​നാ​ണ് രാ​ജ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

1976-ൽ ​രാ​ജ​ൻ 39-ാമ​ത്തെ വ​യ​സി​ൽ മ​രി​ച്ചെ​ങ്കി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പുണ്ടാ​യി​ല്ല. അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കു​ശേ​ഷം 1977-ൽ ​ജ​ന​റ​ൽ മ​ണ്ഡ​ല​മാ​യി മാ​റി​യ പീ​രു​മേ​ട്ടി​ൽ സി​പി​ഐ​യു​ടെ സി.​എ. കു​ര്യ​നും കോ​ണ്‍​ഗ്ര​സി​ന്‍റെ എ​സ്. രാ​മ​യ്യ​യും ത​മ്മി​ലാ​യി​രു​ന്നു പ്ര​ധാ​ന മ​ത്സ​രം. സി​പി​ഐ​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന മു​ൻ എം​എ​ൽ​എ എം.​എം. സു​ന്ദ​രം നാ​ലാം സ്ഥാ​ന​ത്താ​യി. ഡി​എം​കെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു മൂ​ന്നാ​മ​ത്.

1980-ലെ ​തെ​ര​ഞ്ഞ​ടു​പ്പി​ൽ സി.എ. കു​ര്യ​നും കോ​ണ്‍​ഗ്ര​സി​ലെ ജോ​സ​ഫ് മൈ​ക്കി​ളും (മ​ണ​ർ​കാ​ട് പാ​പ്പ​ൻ) ത​മ്മി​ലാ​യി​രു​ന്നു പോ​രാ​ട്ടം. കു​ര്യ​ൻ അ​സം​ബ്ലി​യി​ലെ​ത്തി. പി​ന്നീ​ടു ന​ട​ന്ന മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ കെ.​കെ. തോ​മ​സാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ന്‍റെ സാ​ര​ഥി. മൂ​ന്നു ത​വ​ണ​യും സി.​എ. കു​ര്യ​നാ​യി​രു​ന്നു തോ​മ​സി​ന്‍റെ എ​തി​രാ​ളി.

1996-ൽ ​സി.​എ. കു​ര്യ​ൻ വീ​ണ്ടും അ​സം​ബ്ലി​യി​ലെ​ത്തി. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ മാ​ത്യു സ്റ്റീ​ഫ​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2001-ൽ ​കു​ര്യ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സി​ലെ ഇ.​എം. ആ​ഗ​സ്തി നി​യ​മ​സ​ഭ​യി​ലെ​ത്തി.

പി​ന്നീ​ടു​ന​ട​ന്ന മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ഇ.​എ​സ്. ബി​ജി​മോ​ൾ​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു. ര​ണ്ടു​ത​വ​ണ ഇ.​എം. ആ​ഗ​സ്തി​യേ​യും ക​ഴി​ഞ്ഞ​ത​വ​ണ സി​റി​യ​ക് തോ​മ​സി​നെ​യും ബി​ജി​മോ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി.