വ​യോ​ധി​ക​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, March 7, 2021 10:17 PM IST
അ​ടി​മാ​ലി: ക​ല്ലാ​ർ കു​രി​ശു​പാ​റ​യി​ൽ വ​യോ​ധി​ക​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​റ​യ്ക്ക​ൽ ഗോ​പി (64) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ പു​റ​ത്തു​നി​ന്നും അ​ക​ത്തു​നി​ന്നും പൂ​ട്ടി​യ നി​ല​യി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ മു​റി പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലു​മാ​യി​രു​ന്നു. ഗോ​പി​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ലും ദേ​ഹ​ത്തും മു​റി​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.
ര​ണ്ടു​വ​ർ​ഷം മു​ൻ​പ് ഭാ​ര്യ മ​രി​ച്ച ഗോ​പി ത​നി​ച്ച​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കു​രി​ശു​പാ​റ സി​റ്റി​യി​ൽ എ​ത്തി​യ ഗോ​പി തി​രി​കെ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​ത് അ​യ​ൽ​വാ​സി​ക​ൾ ക​ണ്ടി​രു​ന്നു. രാ​ത്രി എ​ട്ടോ​ടെ കോ​ത​മം​ഗ​ല​ത്ത് താ​മ​സി​ക്കു​ന്ന മ​ക​ൾ ഗോ​പി​യെ വി​ളി​ച്ച​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഈ​സ​മ​യം ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നെ​ന്ന മ​റു​പ​ടി ല​ഭി​ച്ച​താ​യി മ​ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.
ദി​വ​സ​വും രാ​വി​ലെ എ​ട്ടോ​ടെ ചാ​യ​കു​ടി​ക്കാ​ൻ കു​രു​ശു​പാ​റ​യി​ൽ എ​ത്താ​റു​ള്ള ഗോ​പി​യെ ഇ​ന്ന​ലെ കാ​ണാ​തെ വ​ന്ന​തോ​ടെ ചാ​യ​ക്ക​ട​യി​ൽ സ്ഥി​ര​മാ​യി എ​ത്താ​റു​ള്ള ഗോ​പി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ അ​ന്വേ​ഷി​ച്ച് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ക​ത​ക് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് പു​റ​കു​വ​ശ​ത്ത് എ​ത്തി​യ​പ്പോ​ൾ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ഇ​തോ​ടെ വീ​ടി​നു​ള്ളി​ൽ ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പൂ​ട്ടി​യി​ട്ടി​രു​ന്ന മു​റി​ക്കു​ള്ളി​ൽ ഗോ​പി മ​രി​ച്ച​നി​ല​യി​ൽ ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ഇ​തോ​ടെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. ഗോ​പി​യു​ടെ നാ​ലു​പ​വ​ൻ സ്വ​ർ​ണ​മാ​ല​യും കാ​ണാ​നി​ല്ലെ​ന്നു പ​റ​യു​ന്നു.
ഇ​ടു​ക്കി ഡി​വൈ​എ​സ്പി ഫ്രാ​ൻ​സി​സ് ഷെ​ൽ​ബി, വെ​ള്ള​ത്തൂ​വ​ൽ സി​ഐ ആ​ർ. കു​മാ​ർ, എ​സ്ഐ​മാ​രാ​യ പി.​ജെ. കു​ര്യാ​ക്കോ​സ്, സ​ജി എ​ൻ. പോ​ൾ, സി.​ആ​ർ. സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഇ​ടു​ക്കി​യി​ൽ​നി​ന്ന് ഡോ​ഗ് സ്ക്വാ​ഡും കോ​ട്ട​യ​ത്തു​നി​ന്ന് സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​രും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സു​മ​തി. മ​ക്ക​ൾ: സ്വ​പ്ന, സു​നി​ത, പ​രേ​ത​നാ​യ സു​രേ​ഷ്. മ​രു​മ​ക്ക​ൾ. സു​ജി​ത്, സ​ഫീ​ർ.