വ​യോ​ധി​ക​ന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി പോ​ലീ​സ്
Monday, March 8, 2021 10:02 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി കു​രി​ശു​പാ​റ​യി​ൽ വീ​ടി​നു​ള്ളി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ന് പി​ന്നി​ൽ കൊ​ല​പാ​ത​ക​മെ​ന്നു​റ​പ്പി​ച്ച് പോ​ലീ​സ്. നാ​ടി​നെ ന​ടു​ക്കി​യ കൃ​ത്യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രാ​രാ​ണെ​ന്നും സം​ഭ​വ​ത്തി​ന് പ്രേ​രി​പ്പി​ച്ച കാ​ര​ണ​മെ​ന്തെ​ന്നും പോ​ലീ​സി​ന് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.​
കോവി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.​ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ ഗോ​പി​യെ കാ​ണാ​താ​യ​തോ​ടെ അ​ന്വേ​ഷി​ച്ചെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​യി​രു​ന്നു ഇ​യാ​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ഡോ​ഗ് സ്ക്വാ​ഡു​ൾ​പ്പെ​ടെ​യെ​ത്തി ഞാ​യ​റാ​ഴ്ച്ച ത​ന്നെ കൃ​ത്യം ന​ട​ന്നി​ട​ത്തു നി​ന്നും പ​ര​മാ​വ​ധി ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു.​ശ​രീ​ര​ത്തി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ ഉ​ള്ള​താ​യാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.​ഗോ​പി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​വ​രി​ൽ നി​ന്നെ​ല്ലാം പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണ്.​
ഗോ​പി​യു​ടെ ഭാ​ര്യ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് അ​സു​ഖ​ബാ​ധി​ത​യാ​യി മ​ര​ണ​പ്പെ​ട്ടി​രു​ന്നു.​ഇ​തി​നു ശേ​ഷം ഇ​യാ​ൾ ഒ​റ്റ​ക്കാ​യി​രു​ന്നു താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്.​നാ​ട്ടി​ൽ തി​ക​ച്ചും സൗ​മ്യ​നാ​യ വ്യ​ക്തി​യാ​യി​രു​ന്നു ഗോ​പി​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ ന​ൽ​കു​ന്ന വി​വ​രം.​ഉ​ട​ൻ ത​ന്നെ കൃ​ത്യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രി​ലേ​ക്കെ​ത്താ​നാ​കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​തീ​ക്ഷ.