ജി​ല്ല​യി​ൽ എ​ൻ​ഫോ​ഴ്മെ​ന്‍റ് പ​രി​ശോ​ധ​ന
Monday, March 8, 2021 10:02 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തെ നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ് മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന്‍റെ പ​രി​ശോ​ധ​ന. ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന രാ​ത്രി വൈ​കി​യും തു​ട​രു​ക​യാ​ണ്.
പ​രി​ശോ​ധ​ന​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യ്യാ​റാ​യി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തി​ർ​ത്തി മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ൽ പ​ണ​മെ​ത്തു​മെ​ന്ന് ര​ഹ​സ്യ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ന്പം​മെ​ട്ട്, തൂ​ക്കു​പാ​ലം, നെ​ടു​ങ്ക​ണ്ടം മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നാ​ലു മാ​സം മു​ൻ​പു കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യി​രു​ന്നു.

ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ൾ പി​ടി​യി​ൽ

ഉ​പ്പു​ത​റ: വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​യ ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ഇ​ന്ന​ലെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ നി​ർ​ത്താ​തെ പോ​യ ര​ണ്ട് ബൈ​ക്കി​നെ പി​ന്തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് നി​റ​ച്ച ബീ​ഡി ഉ​പ്പു​ത​റ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. യു​വാ​ക്ക​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന ഉ​റ​വി​ടം ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
ഉ​പ്പു​ത​റ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യുണ്ട്.