ഒ​രു വ​ശ​ത്ത് ക​ലു​ങ്ക് നി​ർ​മാ​ണം; മ​റു​വ​ശ​ത്ത് വെ​ള്ള​ക്കെ​ട്ട്
Monday, March 8, 2021 10:02 PM IST
കാ​ഞ്ഞാ​ർ: തൊ​ടു​പു​ഴ -മൂ​ല​മ​റ്റം റോ​ഡി​ൽ കൂ​വ​പ്പ​ള്ളി ജം​ഗ്ഷ​നു സ​മീ​പം സം​സ്ഥാ​ന പാ​ത​യി​ലെ ക​ലു​ങ്ക് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്ത് ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​ത് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​യി. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള

ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി. കൂ​വ​പ്പ​ള്ളി റോ​ഡി​ലു​ള്ള പൈ​പ്പ് പൊ​ട്ടി​യാ​ണ് വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി ക​ലു​ങ്ക് നി​ർ​മാ​ണം ന​ട​ക്കു​ന്നി​ട​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. കൂ​വ​പ്പ​ള്ളി ജം​ഗ്ഷ​നു സ​മീ​പം സം​സ്ഥാ​ന പാ​ത​യി​ൽ റോ​ഡ് ഉ​ള്ളി​ലേ​ക്ക് കു​ഴി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചെ​യ്താ​ണ് വെ​ള്ള​മൊ​ഴു​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​ത്.

ഇ​വി​ടെ ക​ലു​ങ്ക് നി​ർ​മി​ക്ക​ണ​മെ​ന്ന ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി ക​ലു​ങ്ക് നി​ർ​മാ​ണം ന​ട​ക്കു​ന്നി​ട​ത്ത് കെ​ട്ടി കി​ട​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്.

അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ന്ന ക​രാ​റു​കാ​ർ സ​മ​ര​ത്തി​ലാ​യ​തി​നാ​ൽ ത​ക​രാ​റി​ലാ​യ പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും സാ​ധി​ക്കു​ന്നി​ല്ല.

പ​ഞ്ചാ​യ​ത്തി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ല്ലാം കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്പോ​ഴാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ളം പാ​ഴാ​യി പോ​കു​ന്ന​ത്.