പെ​ട്ടി​മു​ടി ബൂ​ത്തി​ൽ വോ​ട്ട​ർ​മാ​ർ എ​ത്തി​യ​ത് ഈ​റ​ൻ മി​ഴി​ക​ളോ​ടെ
Wednesday, April 7, 2021 9:39 PM IST
മൂ​ന്നാ​ർ: എ​ട്ടു മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് സം​സ്ഥാ​നം ക​ണ്ട ഏ​റ്റ​വും വ​ലി​യ ഉ​രു​ൾ​പ്പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ പെ​ട്ടി​മു​ടി ഉ​ൾ​പ്പെ​ടു​ന്ന ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​രു​ടെ ക​ണ്ണു​ക​ൾ ഈ​റ​ന​ണി​ഞ്ഞു. 76 പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ പെ​ട്ടി​മു​ടി​യി​ലെ ദു​ര​ന്ത​സ്മ​ര​ണ​ക​ൾ മാ​യു​ന്ന​തി​നു മു​ന്പു വ​ന്ന​ണ​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റെ വേ​ദ​ന​യോ​ടെ​യാ​ണ് ഇ​വ​ർ വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​ത്.

ഇ​ത്ര​യേ​റെ വൈ​കാ​രി​ക​ത ത​ളം കെ​ട്ടി നി​ന്ന പോ​ളിം​ഗ് ബൂ​ത്ത് സം​സ്ഥാ​ന​ത്തു വേ​റെ​യി​ല്ലാ​യി​രു​ന്നു.​ രാ​ജ​മ​ല എ​സ്റ്റേ​റ്റി​ലെ ഈ​സ്റ്റ് ഡി​വി​ഷ​നി​ലു​ള്ള എ​എ​ൽ​പി സ്കൂ​ളി​ലെ 29-ാംന​ന്പ​ർ പോ​ളിം​ഗ് ബൂ​ത്തി​ലാ​ണ് പെ​ട്ടി​മു​ടി​യി​ൽ നി​ന്നു​ള്ള​വ​ർ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​വ​രു​ടെ ദുഃ​ഖം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വേ​ദ​ന​യാ​യി മാ​റി. ഉ​റ്റ​വ​രും ബ​ന്ധു​ക്ക​ളു​മാ​യ 13 പേ​ർ ന​ഷ്ട​പ്പെ​ട്ട പെ​ട്ടി​മു​ടി സ്വ​ദേ​ശി ക​റു​പ്പാ​യി ബൂ​ത്തി​നു​ള്ളി​ൽ എ​ത്തി​യ​പ്പോ​ൾ പ​ല​രും അ​റി​യാ​തെ വി​തു​ന്പി.

ഇ​വ​രെ സ്നേ​ഹ​പൂ​ർ​വം ആ​ശ്വ​സി​പ്പി​ച്ചാ​ണ് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ അ​നീ​റ്റ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും വോ​ട്ടിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പ​മെ​ത്തി​യ പ​ല​രും ഇ​ന്ന് കൂ​ടെ​യി​ല്ലെ​ന്നു​ള്ള​ത് ഇ​വ​ർ​ക്ക് തീ​രാനൊ​ന്പ​ര​മാ​യി. ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ 70 പേ​രി​ൽ 36 പേ​ർ​ക്കാ​ണ് വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ പേ​രു​ക​ൾ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നു. നി​ര​വ​ധി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ​സ​ന്പ​ത്തു​മാ​യെ​ത്തി​യ ഒ​രു കൂ​ട്ടം ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ​ത് നാ​ടി​ന്‍റെ സ്നേ​ഹ​വും ആ​ദ​ര​വും ഏ​റ്റു​വാ​ങ്ങി​യാ​ണ്.

ഇ​ത്ര​യേ​റെ വൈ​കാ​രി​ത തു​ളു​ന്പിനി​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും പ​റ​യു​ന്നു. വോ​ട്ടെ​ടു​പ്പു പൂ​ർ​ത്തി​യാ​കു​ന്ന​തുവ​രെ കാ​ത്തി​രു​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞാ​ണ് പ​ല​രും മ​ട​ങ്ങി​യ​ത്. ദു​ര​ന്ത ഭൂ​മി സ​ന്ദ​ർ​ശി​ക്കാ​നും മ​രി​ച്ച​വ​ർ​ക്കുവേ​ണ്ടി പ്രാ​ർ​ഥി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​രും മ​റ​ന്നി​ല്ല. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യ അ​നീ​റ്റ​യ്ക്കു പു​റ​മേ സു​നി​ൽ, വി​ജ​യ​ൻ, രാ​ധി​ക, അ​ഭി​ലാ​ഷ്, റി​ച്ചാ​ർ​ഡ് ജോ​സ​ഫ് എ​ന്നി​വ​രാ​യി​രു​ന്നു പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ.