കെ.​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും
Thursday, April 8, 2021 9:38 PM IST
ക​ട്ട​പ്പ​ന: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ർ​മാ​നും മു​ൻ ധ​ന​കാ​ര്യ മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്ന് കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​റി​യി​ച്ചു. മ​ണ്ഡ​ലം, നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​രു​ണ്യ​ദി​ന​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്ക് ഭ​ക്ഷ​ണം, മ​രു​ന്ന് തു​ട​ങ്ങി​യ​വ ന​ൽ​കി അ​ശ​ര​ണ​രോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ക്കും. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ ദി​നാ​ച​ര​ണം ന​ട​ത്തും.

തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന കു​ടി​ശി​ക:
ഏ​കാം​ഗ ക​മ്മി​റ്റി സി​റ്റിം​ഗ് 19-ന്

​ഇ​ടു​ക്കി: തേ​യി​ല തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന കു​ടി​ശി​ക ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യി ഏ​കാം​ഗ ക​മ്മി​റ്റി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട റി​ട്ട. ജ​ഡ്ജി അ​ഭ​യ് മ​നോ​ഹ​ർ സ​പ്രെ 19-ന് ​സി​റ്റിം​ഗ് ന​ട​ത്തും. രാ​വി​ലെ 10.30-ന് ​തേ​ക്ക​ടി​യി​ലു​ള്ള പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ലെ പെ​രി​യാ​ർ ഹൗ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ വേ​ത​ന കു​ടി​ശി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ലെ​യിം ഉ​ള്ള​വ​ർ​ക്ക് തെ​ളി​വു​ക​ളു​മാ​യെ​ത്തി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.