തൊ​ഴി​ലാ​ളി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം; 15 പ​വ​നും പ​ണ​വും ക​വ​ർ​ന്നു
Thursday, April 8, 2021 9:38 PM IST
നെ​ടു​ങ്ക​ണ്ടം: വോ​ട്ടു​ചെ​യ്യാ​ൻ ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​യ തോ​ട്ടം തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം. 15 പ​വ​ൻ സ്വ​ർ​ണ​വും 6500 രൂ​പ​യും ക​വ​ർ​ന്നു. ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ഉ​ടു​ന്പ​ൻ​ചോ​ല വ​ള്ള​റ​ക്കും​പാ​റ​യി​ലെ എ​സ്റ്റേ​റ്റ് സൂ​പ്പ​ർ​വൈ​സ​ർ ധ​ർ​മ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വോ​ട്ടു​ചെ​യ്യാ​ൻ ധ​ർ​മ​നും കു​ടും​ബ​വും അ​ഞ്ചി​ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. വോ​ട്ട് ചെ​യ്ത​ശേ​ഷം ഇ​ന്ന​ലെ​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ തി​രി​കെ​യെ​ത്തി​യ​ത്.
അ​ല​മാ​രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി.
അ​ടു​ക്ക​ള​വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​ത്. ഉ​ടു​ന്പ​ൻ​ചോ​ല സി​ഐ ഷൈ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.