അ​ക​ക്ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ അ​വ​ർ പ​രീ​ക്ഷ​യെ​ഴു​തി
Thursday, April 8, 2021 9:42 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ന്ധ​ത​യെ തോ​ല്‍​പി​ച്ച് അ​ക​ക്ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ കാ​ള​കെ​ട്ടി അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​തി. നെ​യ്യാ​റ്റി​ന്‍​ക​ര കോ​ഹി​നൂ​ര്‍ എ.​എ​സ്. ആ​ദി​ത്യ​ന്‍, കാ​രി​ക്കോ​ട് ന​ടു​വീ​ട്ടി​ല്‍ അ​മ്മു ബി​ജു, മ​ണി​മ​ല ആ​ല​പ്ര വെ​ച്ചു​കു​ന്നേ​ല്‍​ത​ട​ത്തി​ല്‍ അ​ഖി​ല എ​സ്. ല​ക്ഷ്മി എ​ന്നി​വ​രാ​ണ് സ്‌​ക്രൈ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.
ഒ​ന്നു മു​ത​ല്‍ ഏ​ഴ് വ​രെ കാ​ള​കെ​ട്ടി അ​സീ​സി അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലും ഹൈ​സ്‌​കൂ​ള്‍ പ​ഠ​നം കാ​ള​കെ​ട്ടി അ​ച്ചാ​മ്മ മെ​മ്മേ​റി​യ​ല്‍ സ്‌​കൂ​ളി​ലു​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ വി​ക്ടേ​ഴ്‌​സ് ചാ​ന​ലി​ലൂ​ടെ​യും സ്‌​കൂ​ളി​ല്‍ നി​ന്ന് ന​ല്‍​കി​യ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ കേ​ട്ടും ബ്രെ​യി​ല്‍ ലി​പി​യി​ലു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യ‌ു​മാ​ണ് ഇ​വ​ര്‍ പ​ഠി​ച്ച​ത്. പ​ഠ​ന​ത്തി​നാ​യി ബി​ആ​ര്‍​സി​യി​ല്‍ നി​ന്നു ടാ​ബും ല​ഭി​ച്ചു. പാ​ഠ​ഭാ​ഗ​ങ്ങ​ളു​ടെ ഓ​ഡി​യോ ക്ലി​പ്പു​ക​ളും സ​ഹാ​യ​ത്തി​നാ​യി ല​ഭി​ച്ചി​രു​ന്നു. സം​ശ​യ​ങ്ങ​ള്‍ തീ​ര്‍​ക്കു​ന്ന​തി​നാ​യി അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും ഒ​പ്പം നി​ന്നു.
പ​ഠ​ന​ത്തി​നു​മ​പ്പു​റം ഇ​വ​ർ ക​ലാ​രം​ഗ​ത്തും മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ആ​ദി​ത്യ​ന്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ മി​മി​ക്രി​യി​ലും ല​ളി​ത​ഗാ​ന​ത്തി​ലും സ​മ്മാ​നം നേ​ടി​യി​രു​ന്നു. അ​മ്മു നാ​ടോ​ടി നൃ​ത്ത​ത്തി​ലും സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. പാ​ഠ്യ വി​ഷ​യ​ങ്ങ​ള്‍​ക്ക് പു​റ​മെ സം​ഗീ​തം, ക​ര​കൗ​ശ​ല നി​ര്‍​മാ​ണം, സം​ഗീ​ത ഉ​പ​ക​ര​ണ പ​ഠ​നം തു​ട​ങ്ങി​യ​വ​യ്ക്കും പ്ര​ത്യേ​ക പ​രി​ശീ​ലം അ​സീ​സി സ്‌​കൂ​ളി​ല്‍ ന​ല്‍​കു​ന്നു​ണ്ട്. അസീസി സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് മേ​രി ഇ​മാ​കു​ലേ​റ്റ് സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​സീ​സി സ്‌​കൂ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.