വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ​ഹാ​യ​വു​മാ​യി വാ​ർ റൂം
Thursday, April 8, 2021 9:42 PM IST
തൊ​ടു​പു​ഴ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ കു​റ്റ​മ​റ്റ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വാ​ർ റൂം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
പ​രീ​ക്ഷാ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ​ക്കു​ണ്ടാ​കു​ന്ന സം​ശ​യ​ങ്ങ​ൾ, പ​രാ​തി​ക​ൾ എ​ന്നി​വ സ്വീ​ക​രി​ച്ച് ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​ണ് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ വാ​ർ റൂം ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന ആ​ശ​ങ്ക​ക​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും വാ​ർ റൂ​മി​ൽ വി​വ​രം കി​ട്ടു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണും. ഇ​തി​നാ​യി അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രോ​ഗ്യ വ​കു​പ്പ്, പോ​ലീ​സ് എ​ന്നി​ങ്ങ​നെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും സ​ഹ​ക​ര​ണ​വും ല​ഭ്യ​മാ​ക്കും.
എ​സ്എ​സ്എ​ൽ​സി​ക്കു പു​റ​മേ പ്ല​സ് ടു, ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്കും വാ​ർ റൂ​മി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​ഴു​മു​ത​ൽ 30 വ​രെ വാ​ർ റൂം ​പ്ര​വ​ർ​ത്തി​ക്കും. രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ വാ​ർ റൂ​മി​ൽ​നി​ന്നു​ള്ള സേ​വ​നം ല​ഭി​ക്കും. ഇ​ടു​ക്കി - 9961743304, അ​റ​ക്കു​ളം - 9497491201, മൂ​ന്നാ​ർ - 9495023801, ക​ട്ട​പ്പ​ന - 9497202685, തൊ​ടു​പു​ഴ - 9497046312, അ​ടി​മാ​ലി - 9497039115, നെ​ടു​ങ്ക​ണ്ടം - 9447377351, പീ​രു​മേ​ട് - 9495664754