മ​ല​യാ​ളം മ​ധു​രം മ​ധു​ര​ത​രം
Thursday, April 8, 2021 9:42 PM IST
തൊ​ടു​പു​ഴ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ ആ​ദ്യ​ദി​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​താ​യി. മ​ല​യാ​ളം കേ​ര​ള പാ​ഠാ​വ​ലി മ​ധു​ര​ക​ര​മാ​യ അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ലാ​ല​യ​ത്തി​ലെ​ത്തി ഗു​രു​മു​ഖ​ത്തു​നി​ന്നു​ള്ള പ​ഠ​നം ന​ട​ത്താ​നാ​വാ​തെ ഓ​ണ്‍​ലൈ​നാ​യി വീ​ട്ടി​ലി​രു​ന്ന് പ​ഠ​നം ന​ട​ത്തി​യ​ശേ​ഷം ഏ​റെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് പ​രീ​ക്ഷ​യ്ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​യ​ത്. ആ​കെ 40 മാ​ർ​ക്കി​ന്‍റെ 25 ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ളും നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്ന​തു​പോ​ലെ ഫോ​ക്ക​സ് ഏ​രി​യ​യി​ൽ നി​ന്നാ​യി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ 3.30വ​രെ​യാ​യി​രു​ന്നു പ​രീ​ക്ഷ. ആ​ദ്യ​ത്തെ 20 മി​നി​ട്ട് കൂ​ളിം​ഗ് സ​മ​യ​മാ​യി​രു​ന്നു. വി​ശ്വ​രൂ​പം എ​ന്ന പാ​ഠ​ഭാ​ഗ​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ തി​രി​ച്ച​റി​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി കോ​വി​ഡ്കാ​ല കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഉ​പ​ന്യ​സി​ക്കാ​നു​ള്ള ആ​റു​മാ​ർ​ക്കി​ന്‍റെ ചോ​ദ്യ​വും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.

മ​ല​യാ​ളം പ​രീ​ക്ഷ ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ധ്യാ​പ​ക​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. നേ​ര​ത്തെ സ്കൂ​ൾ ക​വാ​ട​ത്തി​ൽ​വ​ച്ച് സാ​നി​ട്ടൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​ക്കി​യ​ശേ​ഷം മാ​സ്ക് ധ​രി​ച്ചെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ തെ​ർ​മ​ൽ സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ച് ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന് ഹി​ന്ദി പ​രീ​ക്ഷ ന​ട​ക്കും.