വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, April 8, 2021 10:50 PM IST
ക​ട്ട​പ്പ​ന: വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട്ട​പ്പ​ന​യി​ലെ മ​ല​ഞ്ച​ര​ക്കു വ്യാ​പാ​രി കൊ​ച്ചു​തോ​വാ​ള എ​സ്എ​ൻ ജം​ഗ്ഷ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (63) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് ഇ​രു​നി​ല വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള കി​ട​പ്പു​മു​റി​യി​ൽ ഇ​വ​രെ മ​രി​ച്ച​നി​ല​യി​ൽ ഭ​ർ​ത്താ​വ് ജോ​ർ​ജ് ക​ണ്ടെ​ത്തി​യ​ത്. ക​ട്ടി​ലി​ൽ​നി​ന്നും നി​ല​ത്തു​വീ​ണ നി​ല​യി​ലാ​യി​രു​ന്നു.

ര​ണ്ടാം​നി​ല​യി​ലെ മു​റി​യി​ലാ​യി​രു​ന്ന ജോ​ർ​ജ് ഉ​റ​ക്ക​മു​ണ​ർ​ന്ന് താ​ഴെ​യെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​ഞ്ഞ​ത്. ഉ​ട​നെ അ​യ​ൽ​ക്കാ​രെ വി​വ​ര​മ​റി​യി​ച്ച് ചി​ന്ന​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഭാ​ര്യ​യു​ടെ നാ​ലു​പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന ജോ​ർ​ജി​ന്‍റെ മൊ​ഴി​യാ​ണ് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ജ​നി​പ്പി​ക്കു​ന്ന​ത്.
ക​ട്ട​പ്പ​ന പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​പ്പി​ക്കു​ന്ന ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം വീ​ടി​ന്‍റെ പി​ന്നി​ലെ വാ​തി​ൽ പൂ​ട്ടാ​തെ കി​ട​ന്ന​തും ദു​രൂ​ഹ​മാ​ണ്. പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹ​ത്തി​ൽ മു​റി​വു​ക​ളോ ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളോ ഇ​ല്ല. പോ​സ്റ്റ്മോ​ർ​ട്ടം ഉ​ൾ​പ്പ​ടെ​യു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മേ കൃ​ത്യ​മാ​യ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളെ​ന്നും ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ്കു​മാ​ർ പ​റ​ഞ്ഞു.
ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ഇ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും. സം​സ്കാ​രം പി​ന്നീ​ട്.

ജോ​ർ​ജും ചി​ന്ന​മ്മ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ടു​ത്ത​ദി​വ​സം ഇ​രു​വ​രും തൃ​ശൂ​രി​ൽ മ​ക്ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​വാ​ൻ ത​യാ​റെ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: അ​നു, അ​ഞ്ജു, അ​നു​ജ, അ​നീ​റ്റ, എ​ൽ​ദോ​സ്. മ​രു​മ​ക്ക​ൾ: ബി​ജു, എ​ൽ​ദോ​സ്, മാ​ത്തു​ക്കു​ട്ടി, ജി​സ്.