മ​ദ്യ​പസം​ഘം ക​ട​യി​ൽക​യ​റി സ​ഹോ​ദ​ര​ങ്ങ​ളെ മ​ർ​ദി​ച്ചു
Friday, April 9, 2021 9:32 PM IST
രാ​ജ​കു​മാ​രി: പൂ​പ്പാ​റ​യി​ലെ ബി​വ​റേ​ജ​സ് മ​ദ്യ​വി​ൽ​പ​ന​ശാ​ല​യി​ൽ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ സം​ഘം സ​മീ​പ​ത്തെ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.
ക​ട ന​ട​ത്തു​ന്ന നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി റോ​ഷി​യു​ടെ മ​ക്ക​ളാ​യ ജോ​യ​ൽ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​ൻ ജോ​മ​ൽ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. റോ​ഷി ഈ​സ​മ​യം ക​ട​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല.
മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന സം​ഘം ക​ട​യി​ൽ സാ​ധ​നം വാ​ങ്ങു​ന്ന​തി​നാ​യി ക​യ​റി​യ​ശേ​ഷം സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പെ​ട്ടു.
തു​ട​ർ​ന്ന് ഇ​വ​രെ ക​ട​യി​ൽ​നി​ന്ന് വ​ലി​ച്ചു പു​റ​ത്തി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.
മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ ച​വി​ട്ടേ​റ്റ് ജോ​യ​ൽ നി​ല​ത്തു​വീ​ണു. നാ​ട്ടു​കാ​ർ പി​ടി​ച്ചു മാ​റ്റി​യാ​ണ് ഇ​രു​വ​രെ​യും ര​ക്ഷ​പെ​ടു​ത്തി​യ​ത്.
പ​രി​ക്കേ​റ്റ ജോ​യ​ലി​നെ​യും ജോ​മ​ലി​നെ​യും നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പി​താ​വ് റോ​ഷി ശാ​ന്ത​ൻ​പാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​തി​ക​ൾ പൂ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് സൂ​ച​ന. ശാ​ന്ത​ൻ​പാ​റ പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.