സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും
Friday, April 9, 2021 9:35 PM IST
തൊ​ടു​പു​ഴ:​ സ​ഹോ​ദ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ​വി​ധി​ച്ചു.​
പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. മ​ണ​ക്കാ​ട് കോ​ല​ടി മാ​ളി​യേ​ക്ക​ൽ സു​രേ​ഷ്(52)​നെ​യാ​ണ് തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ക്ഷ​ൻ​സ് ജ​ഡ്ജി എ​ൽ​സ​മ്മ ജോ​സ​ഫ് ശി​ക്ഷി​ച്ച​ത്.
കൊ​ല്ല​പ്പെ​ട്ട രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും വി​ക്‌ടിം കോ​ന്പ​ൻ​സേ​ഷ​ൻ നി​യ​മ​പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു വി​ധി​ന്യാ​യം ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​ട്ടി​ക്ക് അ​യ​ച്ചു​ന​ൽ​കു​ന്ന​തി​നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 2014 ഓ​ഗ​സ്റ്റ് 27നു ​രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ​പ്ര​തി സു​രേ​ഷും മ​രി​ച്ച സ​ഹോ​ദ​ര​ൻ രാ​ജേ​ഷും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും ഒ​രു​മി​ച്ച് ത​റ​വാ​ട്ട് വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.
ത​റ​വാ​ട് വീ​ട്ടി​ൽ നി​ന്നു മാ​റി​താ​മ​സി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തും വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തു ചോ​ദ്യം​ചെ​യ്ത​തി​ലു​മു​ള്ള വി​രോ​ധ​വും നി​മി​ത്ത​മാ​ണ് പ്ര​തി കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം. സം​ഭ​വ​ത്തി​ൽ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ​യും ദൃ​ക്സാ​ക്ഷി​യാ​യി​രു​ന്ന ഏ​ഴു​വ​യ​സു​കാ​രി മ​ക​ൾ നി​ര​ഞ്ജ​ന​യു​ടെ​യും അ​യ​ൽ​വാ​സി​ക​ളു​ടെ​യും മൊ​ഴി​യാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.
ഇ​തി​നു പു​റ​മെ സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പ്ര​തി​ക്ക് പ്ര​തി​കൂ​ല​മാ​യി.
വി​സ്താ​ര​ത്തി​നി​ടെ പ്ര​തി​യു​ടെ സ​ഹോ​ദ​ര​നും സ​ഹോ​ദ​രി ഭ​ർ​ത്താ​വും അ​മ്മ​യും കൂ​റു​മാ​റി.​ തൊ​ടു​പു​ഴ സി​ഐ​മാ​രാ​യ സ​ജി മ​ർ​ക്കോ​സ്, ഷാ​ജു ജോ​ർ​ജ്, എ​സ്ഐ നാ​രാ​യ​ണ​ൻ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.​ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​ മ​നോ​ജ് കു​ര്യ​ൻ ഹാ​ജ​രാ​യി.