തൊ​ടു​പു​ഴ -​ ക​രി​മ​ണ്ണൂ​ർ റോ​ഡി​ൽ ഗ​താ​ഗ​ത​ക്കുരു​ക്ക് രൂ​ക്ഷ​മാ​കു​ന്നു
Friday, April 9, 2021 9:35 PM IST
തൊ​ടു​പു​ഴ: യാ​ത്ര​ക്കാ​ർ സാ​ധാ​ര​ണ അ​നു​ഭ​വി​ക്കു​ന്ന ഗ​താ​ഗ​ത​ക്കുരു​ക്ക് ന​ഗ​ര​ത്തി​ൽ കു​റ​വാ​ണെ​ങ്കി​ലും ഇ​വി​ടെ വി​ട്ടാ​ൽ സ്ഥി​തി മാ​റി.​ തൊ​ടു​പു​ഴ​യി​ൽ​നി​ന്നു ക​രി​മ​ണ്ണൂ​ർ റോ​ഡി​ൽ കു​ന്നംവ​രെ സ​ഞ്ച​രി​ക്ക​ണ​മെ​ങ്കി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത് ചെ​റി​യ ദു​രി​ത​മ​ല്ല.
വ​ഴി​യോ​ര​ക​ച്ച​വ​ട​വും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും യാ​ത്ര​വ​ഴി​മു​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ്. കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​ൻ, കെ​കെ​ആ​ർ ജം​ഗ്ഷ​ൻ, മ​ങ്ങാ​ട്ടു​ക​വ​ല, മു​ത​ല​ക്കോ​ടം, പ​ട്ട​യം​ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​കു​ക​യാ​ണ്.
വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ തോ​ന്നും​പോ​ലെ നി​ർ​ത്തി​യി​ട്ട് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തും ഇ​വി​ടെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ റോ​ഡി​ൽ വാ​ഹ​നം​നി​ർ​ത്തു​ന്ന​തു​മെ​ല്ലാ​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്ന​ത്.
വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ നേ​രം ഇ​രു​ട്ടി​യാ​ൽ തോ​ന്നു​ന്ന സ്ഥ​ല​ത്തു​വാ​ഹ​നം നി​ർ​ത്തി​യി​ട്ടാ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ഇ​തു പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​നും കാ​ര​ണ​മാ​കു​ന്നു. പാ​ത​യോ​ര​ത്തെ മ​ൽ​സ്യം, പ​ച്ച​ക്ക​റി കു​ലു​ക്കി സ​ർ​ബ​ത്ത് വി​ല്പ​ന​യും യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ദു​രി​ത​മാ​കു​ന്നു​ണ്ട്. ഏ​താ​നും വ​ർ​ഷം മു​ന്പ് റോ​ഡ് കൈ​യേ​റി വ്യാ​പാ​രം ന​ട​ത്തു​ന്ന​തും താ​ത്ക്കാ​ലി​ക താ​വ​ളം ഒ​രു​ക്കു​ന്ന​തു​മെ​ല്ലാം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​ട​ഞ്ഞി​രു​ന്നു.
ഇ​ത്ത​ര​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ക​ട​ക​ളും പൊ​ളി​ച്ചു​നീ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ സ​മീ​പ​നാ​ളി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക് ഒ​ത്താ​ശ​ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​ത്.​ ഇ​തു​മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കാ​ണ്.
തി​ര​ക്കേ​റി​യ പ്ര​ധാ​ന പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളും പു​റ​ന്പോ​ക്കും കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.
ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.