സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, April 9, 2021 9:36 PM IST
ഇ​ടു​ക്കി: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ൽ കു​ട്ടി​ക്കാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പീ​രു​മേ​ട് ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ (ത​മി​ഴ് മീ​ഡി​യം) 2021-22 അ​ധ്യ​യ​ന​വ​ർ​ഷം അ​ഞ്ചാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി പ​ട്ടി​ക​ജാ​തി, മ​റ്റി​ത​ര സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ആ​കെ​യു​ള്ള 40 സീ​റ്റി​ൽ 10 ശ​ത​മാ​നം മ​റ്റു പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. അ​പേ​ക്ഷ​ക​ർ ത​മി​ഴ് മീ​ഡി​യം സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​വ​രും അ​പേ​ക്ഷ​ക​രു​ടെ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യോ അ​തി​ൽ താ​ഴെ​യോ ആ​യി​രി​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം കു​ട്ടി​യു​ടെ ജാ​തി, കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും ഇ​പ്പോ​ൾ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ക്ലാ​സും ജ​ന​ന തീ​യ​തി തെ​ളി​യി​ക്കു​ന്ന​തി​ന് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ന​ൽ​കു​ന്ന സാ​ക്ഷ്യ​പ​ത്ര​വും ഹാ​ജ​രാ​ക്ക​ണം.​ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ന​ട​ത്തു​ന്ന എ​ഴു​ത്തു​ന്ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യ്യാ​റാ​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റ് പ്ര​കാ​ര​മാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്.
അ​പേ​ക്ഷാഫോ​റ​ത്തി​ന്‍റെ മാ​തൃ​ക ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​ക​ൾ, ഗ​വ​ണ്‍​മെ​ന്‍റ് എം​ആ​ർഎ​സ് പീ​രു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കും. 17 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി ഹെ​ഡ്മാ​സ്റ്റ​ർ, ഗ​വ​ണ്‍​മെ​ന്‍റ് എം​ആ​ർ​എ​സ് പീ​രു​മേ​ട്, കു​ട്ടി​ക്കാ​നം പി.​ഒ, 685531 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.​ ഫോ​ണ്‍: 9495221596, 8547616812.