ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ വ​ർ​ധി​ക്കു​ന്നു; നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു
Saturday, April 10, 2021 10:16 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നൊ​രു​ങ്ങി ജി​ല്ലാ ഭ​ര​ണ​കൂ​ടം. കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ക്കി.

ക​ഴി​ഞ്ഞ​ദി​വ​സം 50-ഓ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​റും​ചെ​യ്തു.

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രും. സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്ക് വാ​ഹ​നം ല​ഭ്യ​മാ​ക്കി​ന​ൽ​കേ​ണ്ട ചു​മ​ത​ല ത​ഹ​സി​ൽ​ദാ​ർ​ക്കാ​ണ്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​ക​ളി​ലും ഒ​രു സെ​ക്ട​റ​ൽ മ​ജി​സ്ടേ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തും. ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാ​ദി​വ​സ​വും ഒ​രോ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക.

മാ​സ്കി​ന്‍റെ ഉ​പ​യോ​ഗം, സാ​നി​റ്റൈ​സ​ർ, ക​സ്റ്റ​മേ​ഴ്സ് ര​ജി​സ്റ്റ​ർ എ​ന്നി​വ കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കു​ന്നു​ണ്ടോ, സാ​മൂ​ഹി​ക സു​ര​ക്ഷ ശ​ക്ത​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നി​വ​യും പ​രി​ശോ​ധി​ക്കും.
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തി​രു​ന്ന​താ​ണ് കോ​വി​ഡ് നി​ര​ക്ക് ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് പ​ര​ക്കെ ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​തും തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. 45 വ​യ​സ് ക​ഴി​ഞ്ഞ പ​ര​മാ​വ​ധി ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള ശ്ര​മ​വും ഉൗ​ർ​ജി​ത​മാ​ക്കി​വ​രി​ക​യാ​ണ്.

ഇ​തി​ന് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സേ​വ​ന​വും തേ​ടി​യി​ട്ടു​ണ്ട്. ഓ​രോ പ്ര​ദേ​ശ​വും കേ​ന്ദ്രീ​ക​രി​ച്ച് സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ളു​ക​ളെ എ​ത്തി​ച്ച് വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം പ​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ​ഹ​ക​ര​ണം വാ​ഗ്ദാ​നം​ചെ​യ്ത് മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്.

ജ​ന​ങ്ങ​ൾ സ്വ​യം ജാ​ഗ്ര​ത പാ​ലി​ച്ചെ​ങ്കി​ൽ​മാ​ത്ര​മേ നി​ല​വി​ലെ വ്യാ​പ​നം ത​ട​യാ​നാ​കൂ എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.