കു​ടി​വെ​ള്ളം കി​ട്ടാ​തെ 18 കു​ടും​ബ​ങ്ങ​ൾ
Saturday, April 10, 2021 10:17 PM IST
ക​ട്ട​പ്പ​ന: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ലം 18-ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം ഇ​ല്ലാ​താ​യി. ഇ​ര​ട്ട​യാ​ർ നോ​ർ​ത്ത് മെ​ട്ടി​ലെ കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ള​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വി​ടെ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

നി​ല​വി​ൽ ഇ​വി​ടു​ത്തു​കാ​ർ​ക്ക് പ​ഞ്ചാ​യ​ത്തു​വ​ക കു​ഴ​ൽ കി​ണ​റി​ൽ​നി​ന്നും വെ​ള്ളം ല​ഭി​ക്കു​ന്നു​ണ്ട​ങ്കി​ലും വീ​ട്ടാ​വ​ശ്യ​ത്തി​നു​പോ​ലും തി​ക​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​ര​ട്ട​യാ​ർ നോ​ർ​ത്തി​ലെ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ​ന്പ് ഹൗ​സി​ൽ നി​ന്നു​മാ​ണ് മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ളം എ​ത്തി​ച്ചി​രു​ന്ന​ത്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പൈ​പ്പി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.