ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Monday, April 12, 2021 9:44 PM IST
നെ​ടു​ങ്ക​ണ്ടം: പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്കു​വേ​ണ്ടി നെ​ടു​ങ്ക​ണ്ടം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ടീ​ച്ചേ​ഴ്സ് ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.
ഹൈ​റേ​ഞ്ചി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ച് ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് എ​ച്ച്എ​സ്എ​സ് പ്ര​ൻ​സി​പ്പ​ൽ ഡോ. ​ലാ​ലു തോ​മ​സ്, ക​ല്ലാ​ർ ഗ​വ. എ​ച്ച്എ​സ്എ​സ് ഹെ​ഡ്മാ​സ്റ്റ​ർ കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ചോ​റ്റു​പാ​റ ഗ​വ. എ​ച്ച്എ​സ് സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ പി. ​അ​ജി​ത്കു​മാ​ർ, തേ​ർ​ഡ്ക്യാ​ന്പ് ഗ​വ. എ​ൽ​പി​എ​സ് ഹെ​ഡ്മി​സ്ട്ര​സ് എ.​എ​ൻ. ശ്രീ​ദേ​വി എ​ന്നി​വ​ർ​ക്കും മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി​രു​ന്ന ലി​ജി വ​ർ​ഗീ​സി​നു​മാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. 16-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് ​നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം​ചെ​യ്യു​മെ​ന്ന് ടീ​ച്ചേ​ഴ്സ് ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോം ​ലൂ​ക്കോ​സ് അ​റി​യി​ച്ചു.