പേ​പ്പ​ർ ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും: പ്ര​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ
Monday, April 12, 2021 9:48 PM IST
തൊ​ടു​പു​ഴ: ക​ട​ലാ​സ് ക്ഷാ​മ​വും അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പേ​പ്പ​ർ വി​ല​വ​ർ​ധ​ന​വും അ​ച്ച​ടി വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​താ​യി കേ​ര​ള പ്രി​ന്‍റേഴ്സ് അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡി​നെ​തു​ട​ർ​ന്ന് ഏ​റെ​നാ​ളാ​യി പ്ര​സു​ക​ൾ ന​ഷ്ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ആ​ർ​ട്ട് പേ​പ്പ​റി​ന് ക​ടു​ത്ത ക്ഷാ​മ​വും വ​ലി​യ വി​ല​വ​ർ​ധ​ന​യു​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
സാ​ധാ​ര​ണ പേ​പ്പ​റി​ന്‍റെ വി​ല​യും നി​ത്യേ​ന കൂ​ടി​വ​രി​ക​യാ​ണ്. സ​ർ​ക്കാ​ർ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്രി​ന്‍റിം​ഗ് വ്യ​വ​സാ​യം കൂ​ടു​ത​ൽ ത​ക​ർ​ച്ച​യി​ലേ​ക്കു നീ​ങ്ങും.
ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം ഉ​ത്സ​വ​ങ്ങ​ളും പൊ​തു​പ​രി​പാ​ടി​ക​ളും പു​ന​രാ​രം​ഭി​ക്കാ​ത്ത​തും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ത്ത​തും​മൂ​ലം അ​ച്ച​ടി​ശാ​ല​ക​ൾ നാ​മ​മാ​ത്ര​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഈ ​പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നു തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ നാ​ലി​ൽ കൂ​ടു​ത​ൽ പ്ര​സു​ക​ൾ ഇ​തി​നോ​ട​കം അ​ട​ച്ചു​പൂ​ട്ടി.
ക​ട​ലാ​സി​ന്‍റെ വി​ല​വ​ർ​ധ​ന​യും ക്ഷാ​മ​വും പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള പ്രി​ന്‍റേഴ്സ് അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ടോം ​ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി ജോ​സ് മീ​ഡി​യ, ട്ര​ഷ​റ​ർ മ​നി​ൽ തോ​മ​സ്, സം​സ്ഥാ​ന ഭാ​ര​വാ​ഹി ബി​ജി കോ​ട്ട​യി​ൽ, ബി​നു വി​ക്ട​റി, പോ​ൾ​സ​ൻ ജെ​മി​നി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.