കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം; അ​ലം​ഭാ​വ​ത്തി​ന്‍റെ ബാ​ക്കി പ​ത്രം
Monday, April 12, 2021 9:48 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം ജി​ല്ല​യി​ൽ രൂ​ക്ഷ​മാ​കു​ന്പോ​ൾ അ​ത് അ​ലം​ഭാ​വ​ത്തി​ന്‍റെ​യും ജാ​ഗ്ര​ത​ക്കു​റ​വി​ന്‍റെ​യും ബാ​ക്കി പ​ത്ര​മാ​കു​ന്നു.​ കോ​വി​ഡ് ജി​ല്ല​യി​ൽ ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​തു​മു​ത​ൽ ക​ടു​ത്ത പ​രി​ശോ​ധ​ന​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും രം​ഗ​ത്തെ​ത്തി​യ​തോ​ടെ രോ​ഗ​ത്തെ ഒ​രു​പ​രി​ധി​വ​രെ പ്ര​തി​രോ​ധി​ക്കാ​നാ​യി​രു​ന്നു.​
സ​മൂ​ഹ വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​തു ത​ട​ഞ്ഞു​നി​ർ​ത്താ​നും ക​ഴി​ഞ്ഞി​രു​ന്നു.​ ജ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പു​ല​ർ​ത്തി​യ ജാ​ഗ്ര​ത​യും കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു.​ മാ​സ്ക്ക് ധ​രി​ച്ചും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ചും കോ​വി​ഡി​നെ പ​ടി​ക്കു​പു​റ​ത്തു നി​ർ​ത്തി​യ​വ​ർ പി​ന്നീ​ട് ജാ​ഗ്ര​ത കൈ​വി​ട്ട​തോ​ടെ സ്ഥി​തി​യാ​കെ മാ​റി.
തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വ​കു​പ്പും മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ച്ച​തോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ൾ​ക്കൂ​ട്ടം നി​യ​ന്ത്രി​ച്ചി​രു​ന്നെ​ങ്കി​ൽ നി​ല​വി​ലെ വ്യാ​പ​നം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. റോ​ഡ് ഷോ​ക​ളും ബൈ​ക്ക് റാ​ലി​ക​ളു​മെ​ല്ലാം അ​ര​ങ്ങു​ത​ക​ർ​ത്ത​പ്പോ​ൾ സ​ന്പ​ർ​ക്ക വ്യാ​പ​നം ക്ഷണി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.
നി​ല​വി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന ക​ണ​ക്കി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി പ​തി​ൻ​മ​ട​ങ്ങാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​മെ​ന്നാ​ണ് സൂ​ച​ന. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ പ​ല​രും പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​കാ​തെ വീ​ട്ടി​ൽ സ്വ​യം ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ ഇ​വ​രാ​രും ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടാ​റി​ല്ല.​ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്ക് നേ​ര​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ൽ നി​ല​വി​ൽ ഇ​തെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യി​രി​ക്കു​ക​യാ​ണ്.
വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​യ അ​ലം​ഭാ​വ​വും കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് മ​റ്റൊ​രു കാ​ര​ണ​മാ​യി.​
സ​ർ​ക്കാ​രോ ആ​രോ​ഗ്യ​വ​കു​പ്പോ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളെ​ക്കാ​ളു​പ​രി സ്വ​യം നി​യ​ന്ത്ര​ണ​വും പ്ര​തി​രോ​ധ​വും സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ്ഥി​തി അ​തി​രൂ​ക്ഷ​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.
സ​മൂ​ഹ​വ്യാ​പ​നം രൂ​ക്ഷ​മാ​യാ​ൽ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​വും ക​ലാ​ല​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത വി​ര​ള​മാ​ണ്. ഓ​ണ്‍​ലൈ​ൻ പ​ഠ​നം ത​ന്നെ​യാ​കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ശ്ര​യം.