ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ചു
Monday, April 12, 2021 9:48 PM IST
ഇ​ടു​ക്കി: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ.​ജി​ല്ല​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ രാ​ത്രി ഒ​ന്പ​തു​വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​വൂ.​
അ​ടു​ത്ത ര​ണ്ടാ​ഴ്ച​ത്തേ​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഓ​ഫ​റു​ക​ളോ​ടെ കൂ​ടി​യ വി​ല്പ​ന പാ​ടി​ല്ല. ഹോ​ട്ട​ലു​ക​ളി​ൽ സാ​മൂ​ഹ്യ അ​ക​ല​വും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ണ​മാ​യും പാ​ലി​ച്ച് മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ പാ​ടു​ള്ളൂ
ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ചു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കു​ന്ന​തി​ന് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.​വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ര​മാ​വ​ധി 100 പേ​രും ഓ​ഡി​റ്റോ​റി​യ​ത്തി​നു പു​റ​ത്ത് പ​ര​മാ​വ​ധി 200 പേ​രു​മാ​യും, അ​തി​ന്‍റെ സ​മ​യ​പ​രി​ധി ര​ണ്ട് മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി​യും സം​ഘ​ടി​പ്പി​ക്ക​ണം.​
ജി​ല്ല​യി​ൽ പൊ​തു​യോ​ഗ​ങ്ങ​ളും മ​റ്റു പൊ​തു​പ​രി​പാ​ടി​ക​ളും ക​ലാ,കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് 194 പേ​ർ​ക്കുകൂ​ടി
തൊ​ടു​പു​ഴ:​ ഇ​ന്ന​ലെ ജി​ല്ല​യി​ൽ 194 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 46 പേ​ർ രോ​ഗ​മു​ക്തി നേ​ടി.​അ​ടി​മാ​ലി-16,ആ​ല​ക്കോ​ട്-3,അ​യ്യ​പ്പ​ൻ​കോ​വി​ൽ-2, ഇ​ട​വെ​ട്ടി-14, ക​ഞ്ഞി​ക്കു​ഴി-4, കാ​ഞ്ചി​യാ​ർ-4, ക​രി​മ​ണ്ണൂ​ർ-3, ക​രു​ണാ​പു​രം-5, ക​ട്ട​പ്പ​ന-7,കോ​ടി​ക്കു​ളം-1,കൊ​ന്ന​ത്ത​ടി-1,കു​ട​യ​ത്തൂ​ർ-1, കു​മാ​ര​മം​ഗ​ലം-9, കു​മ​ളി-2, മാ​ങ്കു​ളം-1, മ​റ​യൂ​ർ-1, മ​രി​യാ​പു​രം-1, മൂ​ന്നാ​ർ-2, നെ​ടു​ങ്ക​ണ്ടം-25, പാ​ന്പാ​ടും​പാ​റ-9, പു​റ​പ്പു​ഴ-4, രാ​ജാ​ക്കാ​ട്-4, രാ​ജ​കു​മാ​രി-1, സേ​നാ​പ​തി-2, തൊ​ടു​പു​ഴ-40, ഉ​ടു​ന്പ​ൻ​ചോ​ല-1, ഉ​ടു​ന്പ​ന്നൂ​ർ-3, ഉ​പ്പു​ത​റ-9, വ​ണ്ട​ൻ​മേ​ട്-1, വ​ണ്ടി​പ്പെ​രി​യാ​ർ-2, വ​ണ്ണ​പ്പു​റം-7, വാ​ത്തി​ക്കു​ടി-1, വാ​ഴ​ത്തോ​പ്പ്-1, വെ​ള്ള​ത്തൂ​വ​ൽ-4, വെ​ള്ളി​യാ​മ​റ്റം-3 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം.