ലോ​റി​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Tuesday, April 13, 2021 9:52 PM IST
തൊ​ടു​പു​ഴ: ലോ​റി​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. മ​ട​ക്ക​ത്താ​നം ക​രി​ക്കി​ൻ​പ​റ​ന്പി​ൽ അ​ൻ​സാ​ദി​ന്‍റെ മ​ക​ൻ ഷം​നാ​സാ​ണ്(29)​മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30 ഓ​ടെ വെ​ങ്ങ​ല്ലൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷം​നാ​സി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​ക​ബ​റ​ട​ക്കം ന​ട​ത്തി.​തൊ​ടു​പു​ഴ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.​സ​ഹോ​ദ​രി: അ​ൻ​സി​യ.

പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി
സം​ഘ​ട​ന

പാ​ലാ: പാ​ലാ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ലെ 1980-82 വ​ര്‍​ഷ​ത്തെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പു​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​കെ. പ്ര​കാ​ശ്-​പ്ര​സി​ഡ​ന്‍റ്, പി.​ആ​ര്‍. രാ​ജു-​സെ​ക്ര​ട്ട​റി, ര​ഘു​നാ​ഥ്-​ട്ര​ഷ​റ​ർ, രേ​ണു​ക, സു​ശീ​ല-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സു​നി​ല-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഇ.​ജി.​സാ​ബു, വി​ദ്യാ​സാ​ഗ​ര്‍, കെ.​കെ. പു​രു​ഷോ​ത്ത​മ​ന്‍-​ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ടി.​ജെ. ജോ​യി​മോ​ന്‍, എ​ന്‍.​ജി. രാ​ജു-​ര​ക്ഷാ​ധി​കാ​രി​ക​ള്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.