കോ​വി​ഡ് ഫ​ലം​അ​റി​യി​ക്കാ​ൻ വൈ​കി; ഒ​ടു​വി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് അ​ട​ച്ചു
Tuesday, April 13, 2021 9:52 PM IST
തൊ​ടു​പു​ഴ: ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ച​ത് അ​റി​യി​ക്കാ​ൻ വൈ​കി​യ​തി​നാ​ൽ രോ​ഗ​വ്യാ​പ​ന​ത്തി​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി തൊ​ടു​പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ് അ​ട​ച്ചു.
തു​ട​ർ​ന്നു ജീ​വ​ന​ക്കാ​രോ​ട് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ത​ഹ​സീ​ൽ​ദാ​ർ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഓ​ഫീ​സ് അ​ട​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് പോ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ട​ങ്ങി​യെ​ത്തി​യ​ശേ​ഷം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണ്‍ ന​ന്പ​റി​ലെ പി​ശ​കു​മൂ​ലം പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ വി​വ​രം ആ​ശു​പ​ത്രി​യി​ൽ നി​ന്നും അ​റി​യി​ക്കാ​നാ​യി​ല്ല.
തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച് രോ​ഗി​യെ ക​ണ്ടെ​ത്തി​യ​പ്പോ​ഴേ​ക്കും ദി​വ​സ​ങ്ങ​ൾ പ​ല​തു ക​ഴി​ഞ്ഞു. ഇ​തി​നി​ടെ ജീ​വ​ന​ക്കാ​ര​ൻ കൃ​ത്യ​മാ​യി ഓ​ഫീ​സി​ൽ ജോ​ലി​ക്ക് എ​ത്തു​ക​യും മ​റ്റു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും നി​ര​വ​ധി​പേ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ക​യും ചെ​യ്തു. ഇ​തു​മൂ​ലം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് കോ​വി​ഡ് പ​ട​രാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ് ഓ​ഫീ​സ് അ​ട​ച്ച് ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ത​ഹ​സീ​ൽ​ദാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.