അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ വീ​ണ്ടും കോ​വി​ഡ് വ്യാ​പ​ന ഭീ​ഷ​ണി​യി​ൽ
Tuesday, April 13, 2021 9:55 PM IST
കു​മ​ളി: ത​മി​ഴ്നാ​ട്ടി​ൽ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ വീ​ണ്ടും കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ൽ. അ​തി​ർ​ത്തി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ക​ർ​ശ​ന പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി.
കു​മ​ളി​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന തേ​നി ജി​ല്ല​യി​ലെ ക​ന്പം, പെ​രി​യ​കു​ളം, ആ​ണ്ടി​പ്പെ​ട്ടി, ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ പ്ര​തി​ദി​ന കോ​വി​ഡ് നി​ര​ക്ക് വ​ർ​ധി​ക്കു​ക​യാ​ണ്.
അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മൊ​ബൈ​ൽ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രോ​ഗ്യ​വി​ഭാ​ഗം ആ​രം​ഭി​ച്ചു.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​രു​ടെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നൊ​പ്പം സം​ശ​യം തോ​ന്നു​ന്ന​വ​രു​ടെ സ്ര​വം ആ​ർ​ടി​പി​സി​ആ​ർ ന​ട​ത്തു​ന്ന​തി​നാ​യി ശേ​ഖ​രി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ നീ​ക്കം.
കു​മ​ളി ചെ​ക്ക് പോ​സ്റ്റി​നോ​ടു ചേ​ർ​ന്നാ​ണ് മൊ​ബൈ​ൽ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൂ​ടാ​തെ ആ​ളു​ക​ൾ കൂ​ടു​ത​ലു​ള്ള തോ​ട്ട​ങ്ങ​ളി​ലും ല​യ​ങ്ങ​ളി​ലു​മെ​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.