കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Thursday, April 15, 2021 10:18 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച് ദി​നേ​ശ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ജി​ല്ല​യി​ൽ ര​ണ്ടു​ദി​വ​സ​ത്തി​ന​കം പ​തി​നാ​യി​രം കോ​വി​ഡ് ടെ​സ്റ്റു​ക​ൾ ന​ട​ത്തു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. അ​യ​ൽ സം​സ്ഥാ​ന​ത്തു​നി​ന്ന്് ജി​ല്ല​യു​ടെ അ​തി​ർ​ത്തി വ​ഴി വ​രു​ന്ന എ​ല്ലാ​വ​രെ​യും നി​ർ​ബ​ന്ധി​ത കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്കും.
കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ളി​ൽ കൂ​ടു​ത​ൽ ടെ​സ്റ്റു​ക​ൾ ന​ട​ത്തും.​ വ്യാ​പാ​ര-​വാ​ണി​ജ്യ മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന് ഇ​ന്ന് രാ​വി​ലെ 11 ന് ​വ്യാ​പാ​രി വ്യ​വ​സാ​യി, ഹോ​ട്ട​ൽ , റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ഓ​ണ്‍​ലൈ​നാ​യി ചേ​രും.
യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ.​പ്രി​യ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്മോ​ൻ, തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ത​ല മേ​ധാ​വി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം, മ​ര​ണം, മ​റ്റു മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കാ​യി ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ര​മാ​വ​ധി 100 പേ​രും പു​റ​ത്ത് പ​ര​മാ​വ​ധി 200 പേ​രു​മാ​യും നി​ജ​പ്പെ​ടു​ത്ത​ണം. ഇ​ത്ത​രം ച​ട​ങ്ങു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​രം അ​ടു​ത്തു​ള​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മു​ൻ​കൂ​റാ​യി അ​റി​യി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ സം​ഘാ​ട​ക​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. കൂ​ടാ​തെ ച​ട​ങ്ങു​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.
സ്വ​കാ​ര്യ, കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രെ നി​ർ​ത്തി​ക്കൊ​ണ്ടു പോ​കാ​നു​ള​ള അ​നു​മ​തി താ​ല്ക്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ച്ചു. പൊ​തു​യോ​ഗ​ങ്ങ​ളും മ​റ്റ് പൊ​തു​പ​രി​പാ​ടി​ക​ളും ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ന​ട​ത്താ​ൻ പാ​ടി​ല്ല.​എ​ല്ലാ​യി​ട​ത്തും ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്ക​ണം.