ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ ഒ​ന്ന​ര പ​വ​ൻ ക​വ​ർ​ന്നു
Thursday, April 15, 2021 10:18 PM IST
നെ​ടു​ങ്ക​ണ്ടം: എ​ഴു​കും​വ​യ​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ ഒ​ന്ന​ര പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. സ​മീ​പ​ത്തെ മൂ​ന്നു വീ​ടു​ക​ളി​ലും ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്നു. എ​ഴു​കും​വ​യ​ൽ വി​രു​പ്പി​ൽ സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ ശോ​ഭ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്താ​ണ് ക​ള്ള​ൻ അ​ക​ത്തു​ക​ട​ന്ന​ത്. ആ​രോ​ഗ്യ​പ​ര​മാ​യ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ശോ​ഭ മ​രു​ന്ന് ക​ഴി​ച്ച​ശേ​ഷം കി​ട​ന്നു​റ​ങ്ങി​യി​രു​ന്നു. സു​രേ​ന്ദ്ര​ൻ എ​റ​ണാ​കു​ള​ത്ത് മ​ക്ക​ളു​ടെ അ​ടു​ത്ത് പോ​യ​ശേ​ഷം വൈ​കി​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. ഇ​തേ സ​മ​യ​ത്താ​ണ് സ​മീ​പ​ത്തെ മ​റ്റു വീ​ടു​ക​ളു​ടെ​യും വാ​തി​ലു​ക​ൾ ത​ക​ർ​ത്ത് മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യ​ത്. മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ നെ​ടു​ങ്ക​ണ്ടം പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി.