വാ​ഹ​ന പാ​ർ​ക്കിം​ഗ് തോ​ന്നും​വി​ധം; കാ​ൽ​ന​ട​യാ​ത്ര​യും ദു​ഷ്ക​രം
Thursday, April 15, 2021 10:20 PM IST
അ​ടി​മാ​ലി: പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ അ​ടി​മാ​ലി ടൗ​ണ്‍. തോ​ന്നും​പ​ടി​യു​ള്ള വാ​ഹ​ന പാ​ർ​ക്കിം​ഗ് ടൗ​ണി​ൽ ഗ​താ​ഗ​ത കു​രു​ക്കി​ന് ഇ​ട​വ​രു​ത്തു​ക​യാ​ണ്. ക​ല്ലാ​ർ​കു​ട്ടി റോ​ഡി​ലെ ന​ട​പ്പാ​ത​യി​ൽ​വ​രെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും നി​ർ​ത്തി​യി​ടു​ക​യാ​ണ്.

കു​ത്ത​ഴി​ഞ്ഞ വാ​ഹ​ന പാ​ർ​ക്കിം​ഗ് കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​തി​നൊ​പ്പം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ക​യും ചെ​യ്യു​ന്നു.

ക​ല്ലാ​ർ​കു​ട്ടി റോ​ഡി​ലു​ൾ​പ്പെ​ടെ പ​ല​യി​ട​ത്തും നോ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​നി​ർ​ദേ​ശ​മാ​രും കാ​ര്യ​മാ​യി മു​ഖ​വി​ല​ക്കെ​ടു​ക്കാ​റി​ല്ല.

തി​ര​ക്കു​ള്ള ഇ​ട​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ചി​ല സ​മ​യ​ങ്ങ​ളി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ക​ലാ​ശി​ക്കാ​റു​ണ്ട്. വ​ണ്‍​വെ രീ​തി​യി​ൽ ഗ​താ​ഗ​തം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ലും ലൈ​ബ്ര​റി റോ​ഡി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല​യാ​ണ്.

ഗ​താ​ഗ​ത കു​രു​ക്കി​ന് അ​യ​വു​വ​രു​ത്താ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് മു​ന്പ് പ​ഞ്ചാ​യ​ത്ത​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലും ബ​സ് സ്റ്റാ​ൻ​ഡി​ലു​മൊ​ഴി​കെ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഇ​ല്ലാ​ത്ത​തും തോ​ന്നും​പ​ടി​യു​ള്ള പാ​ർ​ക്കിം​ഗി​ന് ക​ള​മൊ​രു​ക്കു​ന്നു.