വാ​ക്സി​ൻ ക്ഷാ​മം; ജി​ല്ല​യി​ൽ ആളുകൾ നെട്ടോട്ടത്തിൽ
Friday, April 16, 2021 10:00 PM IST
തൊ​ടു​പു​ഴ:​ വാക്‌സിൻ ക്ഷാമം മൂലം ജില്ലയിൽ ആളുകൾ നെട്ടോട്ടത്തിൽ. ല​ഭ്യ​ത​ക്കു​റ​വു മൂ​ലം ജി​ല്ല​യി​ലെ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ഇ​ന്ന​ലെ താ​ത്ക്കാ​ലി​ക​മാ​യി പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും ത​ട​സ​പ്പെ​ട്ടു. കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ കു​ത്തി​വ​യ്പ്പെ​ടു​ക്കാ​ൻ എ​ത്തി​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഇ​ന്ന​ലെ നി​രാ​ശ​രാ​യി മ​ട​ങ്ങി.

വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ലാ​കെ 57 വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് തു​റ​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ 30 സെ​ന്‍റ​റു​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​തി​ൽ ത​ന്നെ പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് വാ​ക്സി​ൻ ന​ൽ​കാ​നാ​യ​ത്. ഇ​ന്ന​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 6000 പേ​ർ​ക്ക് ന​ൽ​കാ​നു​ള്ള വാ​ക്സി​ൻ മാ​ത്ര​മാ​ണ് സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന് വ​ള​രെ​കു​റ​ച്ച് പേ​ർ​ക്ക് മാ​ത്രം ന​ൽ​കാ​നു​ള്ള വാ​ക്സി​ൻ മാ​ത്ര​മാ​ണ് സ്റ്റോ​ക്കു​ള്ള​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന് വാ​ക്സി​ൻ എ​ത്തി​യി​ല്ലെ​ങ്കി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം പൂ​ർ​ണ​മാ​യി നി​ല​യ്ക്കും.

പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ തു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യ​ത്. ജി​ല്ല​യി​ലേ​ക്ക് 1,60,000 ഡോ​സ് കോ​വി ഷീ​ൽ​ഡും 12000 ഡോ​സ് കോ​വാ​ക്സി​നു​മാ​ണ് ഇ​തു​വ​രെ​യെ​ത്തി​യ​ത്.

45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ പേ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്നോ​ട്ടു പോ​യ​ത്. ജി​ല്ല​യി​ലാ​കെ 3,11,230 പേ​ർ ഈ ​പ്രാ​യ​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. എ​ന്നാ​ൽ ഇ​തി​ൽ പ​കു​തി​യോ​ളം പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു വ​രെ വാ​ക്സി​ൻ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ത്.

ബാ​ക്കി​യു​ള്ള​വ​ർ ഇ​നി​യും വാ​ക്സി​ൻ എ​ടു​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​തി​നു പു​റ​മെ മെ​യ് മു​ത​ൽ 35 വ​യ​സി​നു മു​ക​ളി​ലേ​ക്കു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും. ഇ​തോ​ടെ വാ​ക്സി​നെ​ടു​ക്കാ​നെ​ടു​ക്കാ​നു​ള്ള തി​ര​ക്ക് വീ​ണ്ടും വ​ർ​ധി​ക്കും.

കോ​വി​ഷീ​ൽ​ഡി​ന്‍റെ ഏ​താ​നും ഡോ​സ് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ​രി​മി​ത​മാ​യ തോ​തി​ലെ​ങ്കി​ലും സ്റ്റോ​ക്കു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​വാ​ക്സി​ൻ ല​ഭി​ച്ചെ​ങ്കി​ലും ഇ​തി​ന്‍റെ പ​രി​മി​ത​മാ​യ സ്റ്റോ​ക്ക് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം 5000 ഡോ​സ് കോ​വാ​ക്സി​ൻ ല​ഭി​ച്ചെ​ങ്കി​ലും ഇ​തും വേ​ഗ​ത്തി​ൽ തീ​ർ​ന്നു. ഇ​ന്ന് വാ​ക്സി​ൻ എ​ത്തു​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ക്സി​ൻ സ്റ്റോ​ക്ക് എ​ത്തി​യാ​ലും ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്താ​ൻ കാ​ല​താ​മ​സം നേ​രി​ടും. അ​തി​നാ​ൽ വാ​ക്സി​ൻ വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്താ​ൻ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി വ​രു​മെ​ന്നാ​ണ് സൂ​ച​ന.