ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മയ്ക്ക് തിരികെ ന​ൽ​കി പോ​ലീ​സ് സ​ത്യം കാ​ത്തു
Friday, April 16, 2021 10:00 PM IST
അ​ടി​മാ​ലി: ക​ള​ഞ്ഞു​കി​ട്ടി​യ അ​ഞ്ചു​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​യെ ക​ണ്ടെ​ത്തി ന​ൽ​കി പോ​ലീ​സ് സ​ത്യം കാ​ത്തു. അ​ടി​മാ​ലി കോ​ട​തി​യു​ടെ സ​മീ​പ​ത്തു​ള്ള പോ​ലീ​സ് കാ​ന്‍റീ​നു സ​മീ​പ​ത്തു​നി​ന്ന് മൂ​ന്നാ​ർ പി​ങ്ക് പ​ട്രോ​ൾ ഡ്യൂ​ട്ടി​യി​ലു​ള്ള വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യും പ​ടി​ക​പ്പ് സ്വ​ദേ​ശി​യു​മാ​യ ര​ഞ്ജി​നി​ക്കാ​ണ് ആ​ഭ​ര​ണം ക​ള​ഞ്ഞു​കി​ട്ടി​യ​ത്.
വ്യാ​ഴാ​ഴ്ച രാ​വി​ലെ ത​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​നം ഇ​വി​ടെ പാ​ർ​ക്കു​ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ൾ സ്വ​ർ​ണാ​ഭ​ര​ണം ര​ഞ്ജി​നി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. ഡ്യൂ​ട്ടി​ക്ക് പോ​കേ​ണ്ട​തി​നാ​ൽ ര​ഞ്ജി​നി ആ​ഭ​ര​ണം തൊ​ട്ട​ടു​ത്തു​ള്ള അ​ടി​മാ​ലി ട്രാ​ഫി​ക് പോ​ലീ​സ് യൂ​ണി​റ്റി​ലേ​ൽ​പി​ച്ചു.
അ​ടി​മാ​ലി ട്രാ​ഫി​ക് പോ​ലീ​സ് യൂ​ണി​റ്റ് എ​സ്ഐ അ​ജി അ​ര​വി​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഭ​ര​ണം സ്വ​ർ​ണം ത​ന്നെ​യാ​ണെ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തി. പി​ന്നീ​ട് ന​വ​മാ​ധ്യ​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളി​ലും സ്വ​ർ​ണാ​ഭ​ര​ണം ക​ള​ഞ്ഞു​കി​ട്ടി​യ​താ​യി അ​റി​യി​പ്പു ന​ൽ​കി. ഉ​ച്ച​യോ​ടെ ആ​ഭ​ര​ണ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ൻ അ​ടി​മാ​ലി മാ​ങ്ക​ട​വ് ത​ടി​യി​ക്ക​ൽ മ​ജോ എ​ത്തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ക്ക​ൽ​നി​ന്നും ആ​ഭ​ര​ണ​ങ്ങ​ൾ കൈ​പ്പ​റ്റു​ക​യും ചെ​യ്തു.
ബു​ധ​നാ​ഴ്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ മ​ജോ പ​രി​ശോ​ധ​ന​യു​ടെ സൗ​ക​ര്യ​ത്തി​നാ​യി ആ​ഭ​ര​ണ​ങ്ങ​ൾ അ​ഴി​ച്ച് പാ​ൻ​സി​ന്‍റെ പോ​ക്ക​റ്റി​ൽ ഇ​ടു​ക​യും പി​ന്നീ​ട് ന​ഷ്ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ടി​മാ​ലി ടൗ​ണി​ലെ​ത്തി മാ​ല അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച​താ​യി വി​വ​രം അ​റി​യു​ന്ന​ത്. ബു​ധ​നാ​ഴ്ച ന​ഷ്ട​പ്പെ​ട്ട ആ​ഭ​ര​ണ​ങ്ങ​ൾ ഒ​രു രാ​ത്രി​മു​ഴു​വ​ൻ പോ​ലീ​സ് കാ​ന്‍റീ​ൻ പ​രി​സ​ര​ത്ത് കി​ട​ന്ന​ശേ​ഷ​മാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.